ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ന്നിട്ടില്ലെന്ന് പറയേണ്ടത് തന്‍റെ ബാധ്യത -ഗവർണർ

തിരുവനന്തപുരം: ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന ച​രി​ത്ര കോ​ണ്‍ഗ്ര​സ് പ​രി​പാ​ടിക്കിടെ തനിക്ക് ​ നേരെയുണ്ടായ പ്രതിഷേധത്തിൽ വിശദീകരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന മൂല്യങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന് പറഞ്ഞപ്പോഴാണ് ഇടപെട്ടതെന്നും ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ന്നിട്ടില്ലെന്ന് പറയേണ്ടത് തന്‍റെ ബാധ്യതയാണെന്നും ഗവർണർ പറഞ്ഞു.

ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയാണ് എടുത്തിരിക്കുന്നത്​. അത് പാലിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമാണ്​. അഭിപ്രായം ശരിയാണെന്ന പൂര്‍ണ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിരുദ്ധാഭിപ്രായങ്ങളുണ്ടാകുമ്പോള്‍ സംവാദമാണ് വേണ്ടത്. രാജ്ഭവന് മുന്നില്‍ പ്രതിഷേധമുണ്ടായി, എനിക്കു നേര്‍ക്ക് കരിങ്കൊടി കാണിച്ചു. എല്ലാവരെയും ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. രാജ്ഭവനിലേക്ക് വരാനില്ലെങ്കില്‍ പ്രതിഷേധിക്കുന്നവരുടെ അടുത്തേക്ക് വരാമെന്ന് പറഞ്ഞു. എന്നിട്ടും ആരും പ്രതികരിച്ചില്ല. ചരിത്ര കോണ്‍ഗ്രസിനിടെ ഇര്‍ഫാന്‍ ഹബീബ് തനിക്ക്​ നേരെ പാഞ്ഞടുത്തെന്നും ഗവർണർ പറഞ്ഞു.

ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനങ്ങളാണ് പൗരത്വ നിയമ ഭേദഗതിയിലൂടെ നടപ്പാക്കിയത്. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്​താനിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനം മറച്ചുപിടിക്കണമെന്നാണോ പ്രതിഷേധക്കാര്‍ പറയുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

Tags:    
News Summary - kerala governor arif muhammed khan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.