ഗുർമീതിനെ കുടുക്കിയത്​ സി.ബി.​െഎയിലെ മലയാളി 



ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്രീ​യ​ത്തി​ലും ഭ​ര​ണ​കൂ​ട​ത്തി​ലും സം​ര​ക്ഷ​ക​രും ല​ക്ഷ​ക്ക​ണ​ക്കി​ന്​ അ​നു​യാ​യി​ക​ളു​മു​ണ്ടാ​യി​ട്ടും ആ​ൾ​ദൈ​വം ഗ​ു​ർ​മീ​ത്​ റാം ​റ​ഹീം സി​ങ്ങി​ന്​ മു​ട്ടു​മ​​​ട​​ക്കേ​ണ്ടി​വ​ന്ന​ത്​ ഒ​രു മ​ല​യാ​ളി സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്ഥ​ന്​ മു​ന്നി​ൽ; കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി മു​ലി​ഞ്ഞ നാ​രാ​യ​ണ​ൻ. സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ത​സ്​​തി​ക​യി​ൽ നി​ന്ന്​ ജോ​യ​ൻ​റ്​ ഡ​യ​റ​​ക്​​ട​ർ ആ​യി ഉ​യ​ർ​ന്ന നാ​രാ​യ​ണ​​െൻറ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്​ മു​ന്നി​ലാ​ണ്​ ദേ​ര സ​ച്ചാ സൗ​ദ ത​ല​വ​​െൻറ​യും സ​ഹാ​യി​ക​ളു​ടെ​യും രാ​ഷ്​​ട്രീ​യ, സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ​വും ഭീ​ഷ​ണി​യും പ്ര​തി​രോ​ധ​മി​ല്ലാ​തെ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. 

ക​പ്പ​ല​ണ്ടി​യു​ടെ തോ​ട്​ പൊ​ളി​ക്കു​ന്ന​തു​പോ​ലെ എ​ളു​പ്പ​മ​ല്ലാ​യി​രു​ന്നു, രാ​ജ്യ​ത്തെ പ്ര​ബ​ല​നാ​യ ആ​ൾ​ദൈ​വ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ 15 വ​ർ​ഷ​ത്തി​നു​ശേ​ഷം നീ​തി​ക്ക്​ മു​ന്നി​ലെ​ത്തി​ക്കു​ക എ​ന്ന​ത്. 2002 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ പ​ഞ്ചാ​ബ്​- ഹ​രി​യാ​ന​ ഹൈ​കോ​ട​തി കേ​സ്​ സി.​ബി.​െ​എ​ക്ക്​ വി​ട്ട​ത്. ഗു​ർ​മീ​തി​​െൻറ പ്ര​ഭാ​വം കാ​ര​ണം ആ​ദ്യ അ​ഞ്ചു വ​ർ​ഷം കേ​സി​ൽ ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. ഒ​ടു​വി​ൽ, സ്വാ​ധീ​ന​ങ്ങ​ൾ​ക്ക്​ വ​ഴ​ങ്ങാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന്​ കേ​സ്​ ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി​ക്ക്​ ഉ​ത്ത​ര​വി​ടേ​ണ്ടി​വ​ന്നു. 2002 ഡി​സം​ബ​ർ 12ന്​ ​കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. 

‘‘അ​ക്കാ​ല​ത്ത്​ സി.​ബി.​െ​എ​യി​ലെ ഉ​ന്ന​ത ഒാ​ഫി​സ​ർ എ​ന്നോ​ടു പ​റ​ഞ്ഞു; തു​ട​ർ ന​ട​പ​ടി വേ​ണ്ട, കേ​സ്​ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ നി​ങ്ങ​ൾ​ക്ക്​ കൈ​മാ​റി​യ​ത്​’’- നാ​രാ​യ​ണ​ൻ ഒാ​ർ​ക്കു​ന്നു. പ​ക്ഷേ, ആ ​സ്വാ​ധീ​ന​ത്തി​ന്​​ വ​ഴ​ങ്ങാ​ൻ നാ​രാ​യ​ണ​ന്​​ മ​ന​സ്സി​ല്ലാ​യി​രു​ന്നു. സ​മ്മ​ർ​ദം തീ​ർ​ന്നി​ല്ല. ഏ​റ്റ​വും ഉ​ന്ന​ത​രാ​യ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ, ഹ​രി​യാ​ന​യി​ലെ എം.​പി​മാ​ർ... എ​ല്ലാ​വ​രും വി​ളി​ച്ച്​ കേ​സ്​ മു​ന്നോ​ട്ട്​​കൊ​ണ്ടു​പോ​ക​രു​തെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ർ​മീ​തി​​െൻറ അ​നു​യാ​യി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​വ​ർ ത​​െൻറ വീ​ട്​ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചു. പ​ക്ഷേ, കോ​ട​തി​യാ​ണ്​ കേ​സ്​ കൈ​മാ​റി​യ​ത്​ എ​ന്ന​ത്​ തു​ണ​യാ​യി. ആ​ർ​ക്കും വ​ഴ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നാ​യി. 

അ​​ന്വേ​ഷ​ണ​ത്തി​ൽ നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​രാ​തി​ക്കാ​രെ ക​ണ്ടെ​ത്തി മൊ​ഴി എ​ടു​ക്കു​ക​യാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. പ​രാ​തി​ക്കാ​രി 1999ൽ ​ആ​ശ്ര​മം ഉ​പേ​ക്ഷി​ച്ച്​ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക്​ ക​ട​ന്നി​രു​ന്നു. ഇ​വ​ർ പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​പു​ർ സ്വ​ദേ​ശി​നി​യാ​ണെ​ന്ന്​ ആ​ദ്യം ക​െ​ണ്ട​ത്തി. പി​ന്നീ​ട്​ പ്ര​യാ​സ​പ്പെ​ട്ട്​ വീ​ടും ക​ണ്ടെ​ത്തി. അ​തി​നു​​ശേ​ഷം ഒ​രു അ​ച്ഛ​​െൻറ സ്ഥാ​ന​ത്ത്​ നി​ന്നാ​ണ്​ ഇ​വ​രു​മാ​യി ഇ​ട​പെ​ട്ട​തെ​ന്ന്​ നാ​രാ​യ​ണ​ൻ പ​റ​യു​ന്നു. 

അ​വ​ർ മ​ജി​സ്​​ട്രേ​റ്റി​ന്​ മു​ന്നി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ച​ട്ടം 164 പ്ര​കാ​രം മൊ​ഴി​കൊ​ടു​ത്തു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി. അ​ങ്ങ​നെ കേ​സ്​ ദു​ർ​ബ​ല​പ്പെ​ടി​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി. ഗു​ർ​മീ​തി​നെ ചോ​ദ്യം ചെ​യ്യാ​ൻ ല​ഭി​ക്കു​ക​യാ​യി​രു​ന്നു അ​ടു​ത്ത വെ​ല്ലു​വി​ളി. ഒ​ടു​വി​ൽ അ​യാ​​ൾ അ​ര മ​ണി​ക്കൂ​ർ സ​മ​യം ത​ന്നു. പ​ക്ഷേ, ര​ണ്ട​ര മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്​​തു. ‘‘സ്വാ​മി​യാ​ണെ​ന്നാ​ണ്​ സ്വ​യം ക​രു​തു​ന്ന​തെ​ങ്കി​ലും അ​യാ​ൾ​ക്ക്​ ഉ​ള്ളി​ൽ ഭ​യ​മാ​ണെ​ന്ന്​ എ​​െൻറ ഉ​ള്ള്​ പ​റ​ഞ്ഞു’’ -നാ​രാ​യ​ണ​ൻ ഒാ​ർ​ക്കു​ന്നു. 38 വ​ർ​ഷ​ത്തെ സ​ർ​വി​സി​നു​ശേ​ഷം 2009ൽ ​വി​ര​മി​ച്ച നാ​രാ​യ​ണ​ന്​ 1992 ൽ ​മി​ക​ച്ച​സേ​വ​ന​ത്തി​നു​ള്ള പൊ​ലീ​സ്​ മെ​ഡ​ലും 1999ൽ ​രാ​ഷ്​​ട്ര​പ​തി​യു​ടെ പൊ​ലീ​സ്​ മെ​ഡ​ലും ല​ഭി​ച്ചി​രു​ന്നു. 

Tags:    
News Summary - Kerala man behind cbi investigation against ram rahim-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.