ന്യൂഡൽഹി: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിെൻറയും കേരള ഹൗസിെൻറയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി - എൻസി ആറിലെ മലയാളി സംഘടനകളുടെ സഹകരണത്തോടെ കേരള ഹൗസിൽ നവംബർ ഒന്ന് മുതൽ അഞ്ച് വരെ നടത്തുന്ന കേരളപ്പിറവി- മലയാള ഭാഷാ ദിനാഘോഷത്തിലും ഔദ്യോഗിക ഭാഷാവാരാഘോഷത്തിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് മലയാളിസംഘടനകളിൽ നിന്നും കലാസംഘങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. അഞ്ചു പേരിൽ കുറയാത്ത ഗ്രൂപ്പ് ഇനങ്ങളിലാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം.
പ്രതിനിധീകരിക്കുന്ന സംഘടനകളുടെയും കലാസംഘങ്ങളുടെയും പേര്, ഫോൺ നമ്പർ, ഇ - മെയിൽ വിലാസം, പങ്കെടുക്കുന്നവരുടെ പേര്, പ്രായം,എണ്ണം, അവതരിപ്പിക്കുന്ന ഇനം, സമയദൈർഘ്യം എന്നിവ തരം തിരിച്ച് രേഖപ്പെടുത്തണം. എൻട്രികൾ prdfestivalsdelhi@gmail.com എന്ന ഇ-മെയിലിലേക്ക് 2023 ഒക്ടോബർ 16 ന് നാല് മണിക്ക് മുമ്പ് അയയ്ക്കേണ്ടതാണ്. വൈകി ലഭിക്കുന്ന എൻട്രികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.