ഏറ്റുമാനൂർ(കോട്ടയം): റഫാൽ യുദ്ധവിമാനം ഇന്ത്യൻ മണ്ണിൽ തൊട്ട അഭിമാന നിമിഷത്തിനൊപ്പം കോട്ടയവും. പറന്നിറങ്ങിയ റഫാൽ യുദ്ധവിമാനങ്ങളിൽ ഒന്നിെൻറ സുരക്ഷിത നിയന്ത്രണം വഹിച്ച കോട്ടയം ഏറ്റുമാനൂർ ഇരട്ടാനായിൽ വിങ് കമാൻഡർ വിവേക് വിക്രമാണ് കേരളത്തിന് അഭിമാനമായത്.
ഫ്രാൻസിൽനിന്ന് ഹരിയാന അംബാല േവ്യാമസേന വിമാനത്താവളത്തിൽ പറന്നിറങ്ങിയ അഞ്ച് റഫാൽ വിമാനങ്ങളിൽ ഒന്നിെൻറ നിയന്ത്രണം വിവേകിനായിരുന്നു. യുദ്ധവിമാനം പറത്തുന്നവരിൽ മികവ് പുലർത്തുന്നവരെയാണ് സേനയിൽ ഇത്തരം ദൗത്യങ്ങൾ ഏൽപ്പിക്കുക. കോട്ടയത്തെ സീനിയർ അഭിഭാഷകനും മുൻ ജില്ല ഗവ. പ്ലീഡറുമായ അഡ്വ.ആർ.വിക്രമൻ നായരുടെയും റബർ ബോർഡ് റിട്ട. ഉദ്യോഗസ്ഥ കുമാരിയുടെയും മകനാണ് വിവേക്.
ഒന്നര വർഷം മുമ്പ് വിവേക് പറത്തുന്നതിനിടെ മിഗ് 21 വിമാനം കത്തിയമർന്നിരുന്നു. അന്ന് ഒരു ഗ്രാമത്തെ രക്ഷിച്ച് മരുഭൂമിയിൽ ഇടിച്ചിറക്കിയ വിമാനത്തിൽനിന്നും രക്ഷപ്പെട്ട് ഇറങ്ങി വരുന്ന വിവേകിെൻറ ചിത്രം മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ അംഗീകാരങ്ങളും തേടിയെത്തി. കോട്ടയം കേന്ദ്രീയ വിദ്യാലയത്തിലെ പഠനത്തിനുശേഷം എൻ.ഡി.എയിൽ ചേർന്ന വിവേക് സൈന്യത്തിെൻറ ഭാഗമായത് 2002 ലാണ്. ഡോ. ദിവ്യയാണ് ഭാര്യ. ജോധ്പൂർ സൈനിക സ്കൂൾ വിദ്യാർഥികളായ വിഹാൻ, സൂര്യാംശ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.