ഹാഥറസ് ദുരന്തം: പ്രധാനപ്രതിയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

നോയിഡ: ഉത്തർപ്രദേശിലെ ഹാഥറസിൽ ജൂലൈ രണ്ടിന് തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രധാനപ്രതിയായ ദേവപ്രകാശ് മധുകറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതേ കേസിൽ അറസ്റ്റിലായ സഞ്ജു യാദവിനെയും രണ്ടാഴ്ചത്തേക്ക് കസ്റ്റഡിൽ വിട്ടിട്ടുണ്ട്. ഡൽഹിയിലെ നജഫ്ഗഡിൽനിന്ന് വെള്ളിയാഴ്ച രാത്രിയാണ് ദേവപ്രകാശ് മധുകറിനെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതിയായ മധുകറിന്‍റെ പേര് മാത്രമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ‘അഞ്ജാതരായ സംഘാടകർ’ എന്നാണ് മറ്റുള്ളവരെ പരാമർശിക്കുന്നത്. സ്വയംപ്രഖ്യാപിത ആൾ ദൈവമായ ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ്പാൽ സിങ് നേതൃത്വം നൽകിയ പ്രാർഥനാ ചടങ്ങിനെത്തിയവരാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിലേറെയും സ്ത്രീകളാണ്. ബാബയുടെ കാൽചുവട്ടിലെ മണ്ണ് എടുക്കാനുള്ള തിരക്കിനിടെയാണ് അപകടമുണ്ടായത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റിട്ടയേഡ് ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഭോ​ലെ ബാ​ബ ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ആ​ഗ്ര അ​ഡീ​ഷ​ന​ൽ ഡി​.ജി.​പി അ​നു​പം കു​ല​ശ്രേ​ഷ്ഠ പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​രാ​യ ര​ണ്ട് വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ ആ​റു​പേ​രെ നേ​ര​ത്തെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 

Tags:    
News Summary - Key Accused In Hathras Stampede Sent To 14-Day Judicial Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.