‘മനുഷ്യ ബോംബുകളെ’ റിക്രൂട്ട് ചെയ്യാൻ ഖാലിസ്ഥാനി നേതാവ് ഗുരുദ്വാരകൾ ഉപയോഗിച്ചെന്ന്​ റിപ്പോർട്ട്

ഖാലിസ്ഥാൻ അനുകൂല മതപ്രഭാഷകൻ അമൃത്​പാൽ സിംഗ് മയക്കുമരുന്ന് വിമുക്ത കേന്ദ്രങ്ങളും ഗുരുദ്വാരയും ആയുധങ്ങൾ ശേഖരിക്കുന്നതിനും യുവാക്കളെ ചാവേർ ആക്രമണത്തിന് സജ്ജമാക്കുന്നതിനും ഉപയോഗിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്​.

കഴിഞ്ഞ ദിവസങ്ങളിൽ ഇയാളുടെ 78 അനുയായികളെ വിവിധയിടങ്ങളിൽനിന്നും അറസ്റ്റ്​ ചെയ്തിരുന്നു. ഏറ്റവും മോശം സാമ്പത്തിക ഘട്ടത്തിലൂടെ കടന്നുപോകുന്ന പാകിസ്​താൻ അമൃത്​പാൽ സിംഗിനെ പോലെയുളളവരെ ഉപയോഗിച്ച്​ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണ്​ എന്നാണ്​ പഞ്ചാബിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന വിദഗ്ധരും ഉദ്യോഗസ്ഥരും പറയുന്നത്​. പഞ്ചാബിലെ വിവിധ മയക്കുമരുന്ന് വിമുക്ത കേന്ദ്രങ്ങളിൽനിന്നും നിരവധി അനധികൃത ആയുധ ശേഖരം പിടിച്ചെടുത്തതായും അധികൃതർ പറയുന്നു.

യുവാക്കളെ മനംമാറ്റി തീവ്രവാദപ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കുകയാണ്​ എന്നാണ്​ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ പറയുന്നത്​. ഖലിസ്ഥാൻ അനുകൂലി അമൃത്പാലി​നു വേണ്ടി തിരച്ചിൽ തുടരുകയാണെന്ന​ പൊലീസ് വാദം തുടരവെ, അമൃത്പാലിന്റെ അമ്മാവനും ​ഡ്രൈവറും പഞ്ചാബ് പൊലീസിനു മുമ്പാകെ കീഴടങ്ങിയിടടുണ്ട്​. തിങ്കഴ്ച പുലർച്ചെ ഷാഹ്കോട്ടിലെ ബുല്ലാന്ദ്പുർ ഗുരുദ്വാരക്ക് സമീപത്തു നിന്നാണ് ഇരുവരും പൊലീസിൽ കീഴടങ്ങിയത്.

അമൃത്പാലിന്റെ അമ്മാവൻ ഹർജിത് സിങ്, ഡ്രൈവർ ഹർപ്രീത് സിങ് എന്നിവർ പുലർച്ചെ 1.30 ഓടെ ഡി.ഐ.ജി നരേന്ദ്ര ഭാർഗവിന് മുമ്പാകെയാണ് കീഴടങ്ങിയത്. ശനിയാഴ്ച മെഹത്പുർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ ഇവർ ഉപയോഗിച്ച മെഴ്സിഡസ് കാറും പൊലീസ് കണ്ടെത്തി.

Tags:    
News Summary - Khalistani Leader Used Rehab Centres To Recruit Human Bombs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.