ഇന്ത്യയെ വിഭജിച്ച് സിഖ് രാഷ്ട്രം രൂപീകരിക്കുക; ഖലിസ്ഥാൻ നേതാവിന്റെ ലക്ഷ്യം പുറത്ത്‍വിട്ട് അന്വേഷണ സംഘം

ന്യൂഡൽഹി: ഖലിസ്ഥാൻ ​ ഗുർപത്‍വന്ത് സിങ് പന്നൂൻ ലക്ഷ്യമിട്ടത് ഇന്ത്യയെ വിഭജിക്കാനായിരുന്നുവെന്ന് എൻ.ഐ.എ റിപ്പോർട്ട്. കഴിഞ്ഞാഴ്ചയാണ് പന്നൂനിന്റെ അമൃത്സറിലെയും ചണ്ഡീഗഡിലെയും സ്വത്തുവകകൾ പൊലീസ് കണ്ടുകെട്ടിയത്. ഇന്ത്യയുടെ അഖണ്ഡത തകർക്കുന്ന രീതിയിലുള്ള നിരവധി സന്ദേശങ്ങളാണ് ഇയാൾ ​സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. വിധ്വംസക പ്രവർത്തനങ്ങൾ നടത്തി പഞ്ചാബിലും ഇന്ത്യയിലും ഭീതി വിതച്ചതിന് 2019 മുതൽ എൻ.ഐ.എയുടെ നോട്ടപ്പുള്ളിയാണ് പന്നൂൻ.

സ്വതന്ത്ര ഖലിസ്ഥാൻ രാഷ്​ട്രത്തിനു വേണ്ടിയായിരുന്നു പന്നൂനിന്റെ പ്രവർത്തനങ്ങൾ. യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനാണ് ഇയാൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചത്. തന്റെ ആശയങ്ങളുടെ പ്രചാരണാർഥം സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയും പന്നൂൻ രൂപീകരിച്ചിരുന്നു. 2019ൽ ഈ സംഘടന ​കേന്ദ്ര സർക്കാർ നിരോധിച്ചു. ​2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പന്നൂനിനെ ഭീകരനായി പ്രഖ്യാപിച്ചു. എന്നാൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് അയക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ വിവരങ്ങളില്ലെന്ന് കാണിച്ച് ഇന്റർപോൾ തള്ളി.

അടുത്തിടെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെയും കാനഡയിലെ സർക്കാർ ഘടകങ്ങളെയും പന്നൂൻ ഭീഷണിപ്പെടുത്തി. സുരക്ഷ ഏജൻസികളുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യദ്രോഹക്കുറ്റമടക്കം16 കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഈ കേസുകളെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ്.

Tags:    
News Summary - Khalistani terrorist wants to divide India, create many countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.