ന്യൂഡൽഹി: നടിയും കോൺഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു. സംഘ്പരിവാറിനെതിരെ രൂക്ഷവിമർശനമുയർത്തിയുള്ള നടിയുടെ ട്വീറ്റുകൾ ഒഴിവാക്കേണ്ട അവസ്ഥയാണിപ്പോൾ. മുമ്പ് അധിക്ഷേപിച്ചവരോടൊപ്പം ചേരേണ്ട ഗതി വന്നല്ലോയെന്ന് സംഘ്പരിവാർ അനുകൂലകേന്ദ്രങ്ങളും ഖുശ്ബുവിനെ പരിഹസിക്കുന്നുണ്ട്.
2017 ഒക്ടോബർ 14 പോസ്റ്റ്ചെയ്ത ട്വീറ്റിൽ ഖുശ്ബു പറയുന്നതിങ്ങനെ: സംഘികൾ ആരെയാണ് പിന്തുടരുന്നതെന്ന് ഇടക്കിടക്ക് ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മര്യാദയില്ലാത്തവരും അശ്ലീലത നിറഞ്ഞവരും മോശം സ്വഭാവക്കാരുമാണ് അവർ. ജീവിക്കുന്നത് തന്നെ മറ്റുള്ളവരെ പരിസഹിക്കാനാണ്.
2019 ഒക്ടോബർ 5 ന് ചെയ്ത ട്വീറ്റ് ഇങ്ങനെ: സംഘികൾ മങ്കികളെപ്പോലെയാണ്. ആറ് ഇന്ദ്രിയങ്ങളുമില്ലാത്തവർ.
2019 സെപ്റ്റംബർ 25ന് പോസ്റ്റ് ചെയ്ത ട്വീറ്റ് ഇങ്ങനെ: മാനസിക വളർച്ചയില്ലാത്ത സങ്കികൾക്ക് സാമാന്യ മര്യാദപോലുമില്ല. അവരെന്നെ ഇന്ത്യയിൽ സ്ഥാനമില്ലാത്ത പോലെ മുസ്ലിമെന്ന് വിളിക്കുന്നു. അതെ ഞാനൊരു ഖാനാണ്. മുസ്ലിമുമാണ്. ഇന്ത്യ എെൻറ രാജ്യവുമാണ്. ആർക്കെങ്കിലും സംശയമുണ്ടോ?.
ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്ച ഖുശ്ബു ട്വീറ്റ് ചെയ്തതിങ്ങനെ: നരേന്ദ്രമോദി മാത്രമാണ് ഇന്ത്യ കണ്ട ഒരേ ഒരു പ്രധാനമന്ത്രി. അതിനുമുമ്പ് ഇന്ത്യക്ക് പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിമാർക്ക് പ്രത്യേകമായുണ്ടാക്കിയ വിമാനം നമ്മൾ കണ്ടിട്ടില്ല. നിങ്ങൾ ഒരു മിനുറ്റ് സംഘിയായാൽ മതി. നിങ്ങൾക്ക് കർഷകെൻറ പ്രശ്നങ്ങൾ കാണാൻ കഴിയില്ല. കാർഷിക ബിൽ അന്യഗ്രഹത്തിൽ നിന്നുള്ളതായി തോന്നും.
ബി.ജെ.പിയിൽ ചേരുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഖുശ്ബു ഇന്ന് ന്യൂഡൽഹിയിലെത്തി സമ്പിത് പാത്രയുടെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ചേർന്നത്. ഖുശ്ബുവിെൻറ ബി.ജെ.പി പ്രവേശനം ഉറപ്പായ കോൺഗ്രസ് പാർട്ടി വക്താവ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഡി.എം.കെ വിട്ട് 2014ലാണ് ഖുശ്ബു കോൺഗ്രസിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.