ചെന്നൈ: ദേശീയ വനിത കമീഷൻ അംഗത്വം രാജിവെച്ചത് രാഷ്ട്രീയത്തിൽ സജീവമാവാനെന്ന് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. കാലാവധി പൂർത്തിയാവുന്നതിന് മുൻപെ പദവി രാജിവെച്ചത് വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖുശ്ബു.
ദേശീയ വനിത കമീഷൻ അംഗത്വം ഏഴ് മാസം മുൻപെ രാജിവെക്കാൻ സന്നദ്ധ പ്രകടിപ്പിച്ചിരുന്നതാണെങ്കിലും തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ബി.ജെ.പിയിൽ തുടരും. താൻ സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് ഡി.എം.കെ കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെന്ന് സാമുഹിക മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ അറിയാനാവുമെന്നും ഖുശ്ബു ആരോപിച്ചു.
പാർട്ടി പുതിയ പദവികൾ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. വനിത കമ്മീഷൻ അംഗമായിരിക്കവെ പൊതുപ്രവർത്തന രംഗത്ത് ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. നടൻ വിജയ് യുടെ പുതിയ രാഷ്ട്രീയ കക്ഷിയുമായി സഖ്യമുണ്ടാക്കുന്നതിൽ ബി.ജെ.പി നേതൃത്വം തീരുമാനമെടുക്കും. തന്റെ സഹോദരനായ വിജയ് ബുദ്ധിമാനാണെന്നും രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്ക്ക് ആശംസകൾ നേരുന്നതായും ഖുശ്ബു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.