തോക്കിൻ മുനയിൽ വിവാഹം: പൊലീസ്​ സംരക്ഷണമാവശ്യപ്പെട്ട്​ യുവാവ്​ 

ബൊകാരൊ: ബിഹാറിലെ പണ്ടാറകിൽ യുവ എഞ്ചിനീയറെ  തട്ടിക്കൊണ്ട്​ പോയി തോക്കിൻ മുനയിൽ നി​ർത്തി വിവാഹം കഴിപ്പിച്ചു.  ബിനോദ്​ കുമാറെന്ന യുവാവാണ് ബിഹാറിൽ ‘പകടുവാ വിവാഹ്’​ എന്നറിയപ്പെടുന്ന ആചാരത്തിന് വിധേയനാവേണ്ടി വന്നത്​. ​ ബലം പ്രയോഗിച്ച്​ വിവാഹം കഴിപ്പിച്ചതിൽ യുവാവി​​​െൻറ കു​ടുംബം പൊലീസിനോട് ​സംരക്ഷണമാവശ്യപ്പെട്ടിരിക്കുകയാണ്​. സ​േഹാദരൻ പരാതിപ്പെട്ടതിനെ തുടർന്ന്​ ​പട്​ന പൊലീസിടപെട്ട്​​ ഗ്രാമത്തിൽ നിന്നും​ ബിനോദിനെ രക്ഷിക്കുകയായിരുന്നു​​. 

ബിനോദ്​ കുമാറി​​​െൻറ സഹോദരൻ സഞ്​ജയ്​ സംഭവം വിശദീകരിക്കുന്നത്​ ഇങ്ങനെ. ബൊകാരോയിലുള്ള സ്​റ്റീൽ പ്ലാൻറിലെ എക്​സിക്യുട്ടീവ്​ എഞ്ചിനീയറാണ്​ ബിനോദ്​. ​ഒരു വിവാഹത്തിന്​ പോവാൻ വേണ്ടി ഹതിയ^പട്​ന എക്​സ്​പ്രസിൽ കയറിയ ബിനോദിനോട്​ സുരേന്ദ്ര യാദവ്​ എന്നയാൾ മൊകാമയിലേക്ക്​ വരാൻ ആവശ്യപ്പെട്ടു. സമ്മതിച്ചെങ്കിലും  ബലം പ്രയോഗിച്ചായിരുന്നു അവർ ബിനോദിനെ കൊണ്ട്​പോയത്​. ശേഷം പണ്ടാറക്​ എന്ന സ്​ഥലത്തേക്ക്​ കൊണ്ട്​ പോയി തോക്കിൻ മുനയിൽ നിർത്തി ബിനോദിനെകൊണ്ട്​​  ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന്​ സഞ്​ജയ്​ പറഞ്ഞു. പകടുവ വിവാഹ്​ ബിഹാറിലെ ആഹിർ വിഭാഗത്തിൽ സജവമാണ്.​ ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവുമായി ബന്ധമുള്ള സ​​​ുരേന്ദ്ര യാദവി​​​െൻറ സമ്മർദ്ദ പ്രകാരമായിരുന്നു ബിനോദി​​​െൻറ വിവാഹമെന്നും സഞ്​ജയ്​ ആരോപിച്ചു.

കല്ല്യാണത്തി​​​െൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ദൃശ്യങ്ങളിൽ ബിനോദ് തന്നെ​ ​വെറുതെ വിടാൻ കേണപേക്ഷിക്കുന്നത്​ ​വ്യക്​തമാണ്​. മർദ്ദിക്കുകയും നിർബന്ധിച്ച്​ അയാളെക്കൊണ്ട്​ വധുവി​ന്​ വരണമാല്ല്യം ചാർത്തിക്കുന്നുമുണ്ട്​.

എന്നാൽ പെൺകുട്ടിയുടെ സഹോദരൻ ഉമേഷ്​ പ്രസാദ്​ ആരോപണങ്ങൾ നിഷേധിച്ച്​ രംഗത്ത്​ വന്നു. ബിനോദിനെ നേരത്തെ അറിയാമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട്​ ബിനോദി​​​െൻറ പിതാവുമായി സംസാരിച്ചിട്ടുണ്ടായിരുന്നെന്നും പ്രസാദ്​ പറഞ്ഞു. പിതാവി​​​െൻറ മരണ​േശഷം പെൺകുട്ടിയ വിവാഹം കഴിക്കാൻ ബിനോദ് സമ്മതിച്ചെന്നും,​ ചടങ്ങ്​ എല്ലാവരുടെയും അറിവോടെയായിരുന്നെന്നും പ്രസാദ്​ കൂട്ടിച്ചേർത്തു.   

വിവാഹവുമായി ബന്ധപ്പെട്ട്​ വൈറലാവുന്ന വീഡിയോയെ കുറിച്ചുള്ള​ ചോദ്യത്തിന്​ അതിനെ കുറിച്ച്​ തനിക്കറിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ സഹോദര​നായ പ്രസാദി​​​െൻറ മറുപടി. സഹോദര​ൻ സഞ്​ജയ്യുടെ നിർ​േദശപ്രകാരമാണ്​ ബിനോദ്​ വിവാഹത്തിനെതിരായി നിൽകുന്നതെന്നും പ്രസാദ്​ ആരോപിക്കുന്നു.
 

Tags:    
News Summary - Kidnapped and Forced to Marry, Bihar Engineer Now Seeks Police Protection - india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.