ഹൈദരാബാദ്: അന്താരാഷ്ട്ര ബന്ധമുള്ള വൃക്ക തട്ടിപ്പു സംഘത്തെ രചകോണ്ട ജില്ല പൊലീസ് പിടികൂടി. അറസ്റ്റിലായ മുഖ്യപ്രതി അമരീഷ് പ്രതാപിെന ഡൽഹിയിൽനിന്ന് ഹൈദരാബാദിൽ എത്തിച്ചു. അനധികൃതമായി വൃക്കവിൽപനക്ക് സംഘം തുർക്കിയിലേക്ക് കൊണ്ടുപോയ ഒരാളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് കമീഷണർ മഹേഷ് ഭഗവത് അറിയിച്ചു.
മറ്റൊരു ഇന്ത്യക്കാരന് വൃക്ക നൽകാനാണ് പരാതിക്കാരനെ തുർക്കിയിലെത്തിച്ചത്. വൃക്കയെടുക്കാനുള്ള ശസ്ത്രക്രിയക്കു ശേഷം പണം നൽകാമെന്ന ഉറപ്പ് സംഘം ലംഘിച്ചു. കിഡ്നി ആവശ്യമുെണ്ടന്ന് കഴിഞ്ഞ ജൂലൈയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടാണ് ഇരകളെ കണ്ടെത്തിയത്.
പിന്നീട് വാട്സ്ആപ് വഴി 20 ലക്ഷം രൂപയാണ് സംഘം വാഗ്ദാനം ചെയ്തത്. യാത്രച്ചെലവും മറ്റും കഴിച്ച് ഇത്രയും തുക നൽകാമെന്ന് പറഞ്ഞാണ് പരാതിക്കാരനെ തുർക്കിയിൽ എത്തിച്ചത്. ഡൽഹി സ്വദേശികളായ സന്ദീപ് കുമാർ എന്ന രോഹൻ മലിക്, ഋതിക ജെയ്സ്വാൾ എന്ന റിങ്കി എന്നിവരാണ് പിടിയിലായ മറ്റു രണ്ടു പേർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.