ന്യൂഡൽഹി: രാഷ്ട്രീയ റൈഫിള്‍സ് 55ാം ബറ്റാലിയനിലെ നായിക് ദേവേന്ദ്ര പ്രതാപ് സിങ്, ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ സുധീപ് സര്‍ക്കാര്‍ ( മരണാനന്തരം), ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ പവോട്ടിന്‍സാറ്റ് ഗിറ്റേ (മരണാനന്തരം) എന്നിവരെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യം കീര്‍ത്തിചക്ര പുരസ്കാരം നൽകി ആദരിച്ചു.
13 പേര്‍ക്കാണ് ഈ വർഷത്തെ ശൗര്യചക്ര പുരസ്‌കാരം. മേജര്‍ നിതിന്‍ ധാനിയ, മേജര്‍ അതിത് ദഹിയ, മേജര്‍ സന്ദീപ് കുമാര്‍, മേജര്‍ അഭിഷേക് സിങ്, ഹവില്‍ദാര്‍ ഘന്‍ശ്യാം, ലാന്‍സ് നായിക് രാഘവേന്ദ്ര സിങ്, ശിപായ് കരണ്‍വീര്‍ സിങ് (മരണാനന്തരം), ഗണ്ണര്‍ ജസ്ബിര്‍ സിങ് (മരണാനന്തരം), ലഫ്റ്റനന്റ് കമാന്‍ഡര്‍ മൃദുഞ്ജയ് കുമാര്‍, സി.ആര്‍.പി.എഫ് അസി. കമാന്‍ഡന്റ് അമിത് കുമാര്‍, മഹാരാഷ്ട്ര അഡീ. പൊലീസ് സൂപ്രണ്ട് സോമെ വിനായക്, മഹാരാഷ്ട്ര പൊലീസ് നായിക് രവീന്ദ്ര കാശിനാഥ്, മഹാരാഷ്ട്ര പൊലീസിലെ ടിക്കാറാം സമ്പദ്‌റാവു എന്നിവര്‍ക്കാണ് ശൗര്യചക്ര പുരസ്‌കാരം.
ധീരതക്കുള്ള ബാര്‍ ടു സേനാ മെഡല്‍ രണ്ടുപേരും മേജര്‍ എ. ദിനേശ്, നിഖിൽ മാഞ്ചന്ത, ക്യാപ്റ്റന്‍ ആബിദ് സുഹൈല്‍, ക്യാപ്റ്റന്‍ കെ. ശ്രീവല്‍സന്‍ തുടങ്ങി 81 പേര്‍ ധീരതക്കുള്ള സേനാ മെഡലിനും അര്‍ഹരായി.
ധീരതക്കുള്ള നാവികസേന മെഡലിന് ഒരാളും വ്യോമസേനയില്‍ ഏഴുപേരും അര്‍ഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.