കൊൽക്കത്തയിൽ ഇന്നലെ രാത്രി നടന്ന പ്രതിഷേധത്തിൽ നിന്ന് 

ആർ.ജി കർ മെഡിക്കൽ കോളജ് പരിസരത്ത് പ്രതിഷേധങ്ങൾ നിരോധിച്ച് ബംഗാൾ സർക്കാർ

കൊൽക്കത്ത: വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധങ്ങൾ തുടരവെ, കൊലപാതകം നടന്ന കൊൽക്കത്തയിലെ ആർ.ജി കർ ഗവ. മെഡിക്കൽ കോളജ് പരിസരത്ത് പ്രതിഷേധങ്ങൾക്ക് തടയിടാൻ ബംഗാൾ സർക്കാർ. ഇതിന്‍റെ ഭാഗമായി ഒരാഴ്ചത്തേക്ക് ആശുപത്രി പരിസരത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി.

ക്രമസമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നുള്ള റിപ്പോർട്ടിനെ തുടർന്നാണ് ആശുപത്രി പരിസരത്ത് ഒത്തുചേരലുകൾക്ക് നിരോധനമേർപ്പെടുത്തിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. റാലികളോ, പ്രകടനമോ, പ്രതിഷേധങ്ങളോ ആശുപത്രി പരിസരത്ത് നടത്താൻ അനുമതിയില്ല. നിരോധനം ഇന്നലെ അർധരാത്രി മുതൽ നിലവിൽവന്നു.

ഇന്നലെ പാതിരാത്രിയിലും കൊൽക്കത്തയിൽ നൂറുകണക്കിന് ആളുകൾ നഗരത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതോടെ, ഗതാഗതക്കുരുക്കിൽ നഗരം നിശ്ചലമായി. രാ​ജ്യ​ത​ല​സ്ഥാ​ന​മായ ഡൽഹിയിലും മെ​ഴു​കു​തി​രി തെ​ളി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധിച്ചു. മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു പ്ര​തി​ഷേ​ധം. പൊ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച് ഡ​ൽ​ഹി ലേ​ഡി ഹാ​ർ​ഡി​ങ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ജ​ന്ത​ർ​മ​ന്ത​റി​ൽ തെരുവിലിറങ്ങി. മ​റ്റു ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​​ങ്കെ​ടു​ത്തു.

ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ.​എം.​എ) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്തെ​ഴു​തി. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ സു​ര​ക്ഷ സം​വി​ധാ​നം, നി​ശ്ചി​ത​മാ​യ ജോ​ലി സ​മ​യം, സു​ര​ക്ഷ ഉ​റ​പ്പ് ന​ൽ​കു​ന്ന വി​ശ്ര​മ​മു​റി​ക​ൾ, സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​യ​മ​പ​രി​ര​ക്ഷ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​വും സ​മ​യ​ബ​ന്ധി​ത നീ​തി ഉ​റ​പ്പാ​ക്കു​ന്ന അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഐ.​എം.​എ പ്ര​സി​ഡ​ന്റ് ഡോ. ​ആ​ർ.​വി. അ​ശോ​ക​ൻ പ​റ​ഞ്ഞു. 

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ: സ​മി​തി​യെ നി​യോ​ഗി​ച്ച് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഡോ​ക്ട​ർ​മാ​ര​ട​ക്കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കൊ​ല്‍ക്ക​ത്ത​യി​ല്‍ യു​വ​ഡോ​ക്ട​ര്‍ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി. സ​മ​രം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​ർ പൊ​തു​താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റ​സി​ഡ​ന്റ് ഡോ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (ഫോ​ര്‍ഡ), ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ.​എം.​എ), ഡ​ല്‍ഹി​യി​ലെ സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ലെ​യും റ​സി​ഡ​ന്റ് ഡോ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​ക്ക് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ൾ​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഏ​ജ​ൻ​സി​ക​ൾ​ക്ക് ക​മ്മി​റ്റി​യു​മാ​യി അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​​ണ്ട്. ജോ​ലി​സ്ഥ​ല​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും മ​ന്ത്രാ​ല​യം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Kolkata administration bans public gatherings outside RG Kar Hospital for 7 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.