‘ഹിന്ദു പാകിസ്​താൻ’ പരാമർശം: തരൂരിന്​ കൊൽക്കത്ത കോടതിയു​ടെ അറസ്​റ്റ്​ വാറണ്ട്​

കൊൽക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ‘ഹിന്ദു പാകിസ്​താൻ’ ആക്കുമെന്ന്​​ വിവാദ പ്രസ്​താവ ന നടത്തിയ ശശി തരൂര്‍ എം.പിക്കെതിരെ കൊൽക്കത്ത കോടതിയുടെ അറസ്​റ്റ്​ വാറണ്ട്​. മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ ്​ കോടതിയാണ്​​ ​ അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​.

ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചുവെന്നും മത വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച്‌​ അഭിഭാഷകനായ സുമീത്​ ചൗധരിയാണ്​ കോടതിയില്‍ ഹരജി നല്‍കിയത്​. ആഗസ്​റ്റ്​​ 14ന്​ കോടതിയില്‍ തരൂര്‍ നേരിട്ട്​ ഹാജരാകണമെന്നാണ്​ നേരത്തെ കോടതി ഉതതരവിട്ടിരുന്നു.

ബി.​ജെ.​പി വീണ്ടും അ​ധി​കാ​ര​ത്തി​ല്‍ വ​രു​ക​യും രാ​ജ്യ​സ​ഭ​യി​ല​ട​ക്കം ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്​​താ​ല്‍ പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ല്‍ വ​രു​മെന്നും ഇ​ന്ത്യ​യെ ഹി​ന്ദു പാ​കി​സ്​​താ​നാ​ക്കു​ക​യാ​ണ്​ ബി.​ജെ.​പിയുടെ ല​ക്ഷ്യമെന്നുമായിരുന്നു തരൂരി​​​െൻറ വിവാദ പ്രസ്​താവന.

Tags:    
News Summary - Kolkata court issues arrest warrant against Tharoor over Hindu Pakistan Remarks - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.