മംഗളൂരു: പൂജാരിമാർക്കൊഴികെ വിലക്കുള്ള കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തോടനുബന്ധിച്ച ലക്ഷ്മി മണ്ഡപത്തിൽ സ്ത്രീക്ക് പ്രവേശനം നൽകിയത് വിവാദത്തിൽ. ക്ഷേത്രം മുൻ എക്സിക്യൂട്ടിവ് ഓഫിസർ ടി.ആർ. ഉമയാണ് നവരാത്രി ആഘോഷവേളയിൽ ജീവനക്കാരുടെ സഹായത്തോടെ നിരോധിതമേഖലയിൽ കടന്നത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണർ പ്രിയങ്ക മേരി ഫ്രാൻസിസ് നിർദേശം നൽകി.
തെൻറ അറിവോടെയല്ല സ്ത്രീപ്രവേശനമെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ എച്ച്. ഹാലപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അനുമതി നൽകിയ ജീവനക്കാർക്കും അവർ പ്രവേശിച്ച രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.