കൊങ്കൺ വഴി ട്രെയിൻ ഒാടിത്തുടങ്ങി

മം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ലെ കു​ല​ശേ​ഖ​ര​യി​ൽ ട്രാ​ക്കി​ലേ​ക്ക് കു​ന്നി​ടി​ഞ്ഞു വീ​ണ് എ​ട്ട‌ു ദി​വ​സ​മാ​ യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ട്രെ​യി​ൻ സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു. വൈകുന്നേരം നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഇതുവഴി കടത്തിവിട്ടു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ട്രെ​യി​ൻ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് സ​മാ​ന്ത​ര പാ​ത നി​ർ​മാ​ണം വൈ​കി. സ​മാ​ന്ത​ര പാ​ത നി​ർ​മി​ക്കു​ന്ന 400 മീ​റ്റ​ർ ദൂ​ര​ത്തി​ൽ നി​ല​മൊ​രു​ക്കി ജെ​ല്ലി നി​റ​ച്ച‌് റെ​യി​ൽ പാ​ള​ങ്ങ​ൾ ഘ​ടി​പ്പി​ച്ചു.

പാ​ല​ക്കാ​ട് ഡി​വി​ഷ​നു​കീ​ഴി​ൽ പ​ടീ​ൽ-​ജോ​ക്ക​ട്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ട​യി​ലെ കു​ല​ശേ​ഖ​ര​യിൽ ക​ഴി​ഞ്ഞ 23ന് ​പു​ല​ർ​ച്ചെ സ​മീ​പ​ത്തെ കു​ന്നി​െൻറ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടുകയായിരുന്നു.

Tags:    
News Summary - konkan railway track opened after land slide-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.