മുംബൈ: പുണെയിലെ ഭീമ കൊരെഗാവ് സംഘര്‍ഷത്തിനു പിന്നിലെ സൂത്രധാരരായി ആരോപിക്കപ്പെട്ട ശിവ് പ്രതിഷ്ഠാന്‍ നേതാവ് സംബാജി ഭിഡെ, സമസ്ത ഹിന്ദു അഘാഡി നേതാവ് മിലിന്ദ് എക്ബൊടെ എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രധാനമന്ത്രികാര്യാലയം മഹാരാഷ്ട്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയതായി ആരോപണം. സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സ്തംഭിപ്പിച്ച ബന്ദിന് ആഹ്വാനം ചെയ്ത പ്രകാശ് അംബേദ്കറാണ് ആരോപണം ഉന്നയിച്ചത്.
ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാറിലെ ഒരു മന്ത്രി ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതായി ബി.ആര്. അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കര്‍ അവകാശപ്പെട്ടു. രണ്ട് സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ഒന്നിനാണ് ഭീമ കൊരെഗാവില്‍ ദലിതുകള്‍ക്കുനേരെ ആക്രമണം നടക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തത്.
അഞ്ജന ഗെയിക്വാദ് എന്ന സാമൂഹികപ്രവര്‍ത്തകയുടെ പരാതിയിലാണ് സംബാജി ഭിഡെ, മിലിന്ദ് എക്ബൊടെ എന്നിവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2014 ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഭിഡെയെ കാണാന്‍ പ്രധാനമന്ത്രി സാങ്ക്ളിയില് എത്തിയിരുന്നു. ഗുരുജിയുടെ അപേക്ഷ കേട്ടല്ല ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.