ഇസ്ലാമാബാദ്: പാകിസ്താൻ കോടതി വധശിക്ഷക്കു വിധിച്ച മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ് തീവ്രവാദ, വിധ്വംസക കേസുകളിലും വിചാരണ നേരിടേണ്ടിവരുമെന്ന് പാകിസ്താനിലെ േഡാൺ പത്രം റിേപ്പാർട്ട് ചെയ്തു.
ഇന്ത്യ നൽകിയ ഹരജിയെ തുടർന്ന് രാജ്യാന്തര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. ചാരക്കേസിലാണ് കുൽഭൂഷൺ ജാദവ് ശിക്ഷിക്കപ്പെട്ടതെന്നും മറ്റ് കേസുകളുടെ നടപടിക്രമങ്ങൾ തുടങ്ങിയതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം വ്യക്തമാക്കുന്നു. ഇൗ കേസുകളുമായി ബന്ധപ്പെട്ട് 13 ഇന്ത്യൻ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിരവധി തവണ പാകിസ്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ, ഇന്ത്യ സഹകരിച്ചില്ലത്രെ. കൂടാതെ, കുൽഭൂഷൺ ജാദവിെൻറ നാവികസേന സർവിസ് ഫയൽ, പെൻഷൻ ബാങ്ക് രേഖകൾ, മുബാറക് ഹുസൈൻ പേട്ടൽ എന്ന പേരിൽ നൽകിയ പാസ്പോർട്ട് ഒറിജിനലാണോ എന്നറിയാൻ ഇതിെൻറ വിശദാംശങ്ങൾ എന്നിവയും പാകിസ്താൻ തേടിയതായി പത്രം പറയുന്നു.
മുംബൈയിലും പുണെയിലും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിലും പേട്ടലിെൻറ പേരിൽ സ്ഥലങ്ങൾ വാങ്ങിയതായും ഇതിെൻറയും വിവരങ്ങൾ ആരാഞ്ഞതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.