കർഷക പ്രക്ഷോഭത്തെചൊല്ലി രാജ്യത്ത് സോഷ്യൽമീഡിയ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ട്വീറ്റുമായി ഹാസ്യ കലാകാരൻ കുനാൽകംറ. ഈ പ്രതിസന്ധി കാലത്ത് കർഷകരോടൊപ്പമല്ലെങ്കിൽ നിങ്ങളൊരു ഇന്ത്യക്കാരനല്ല എന്നാണ് കുനാൽ ട്വിറ്ററിൽ കുറിച്ചത്. 'കർഷകരോടും അവരുടെ ആവശ്യങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വയമൊരു ഇന്ത്യക്കാരനെന്ന് വിളിക്കരുത്, നിങ്ങൾ വെറുമൊരു ബി.ജെ.പി മൂടുതാങ്ങിയാണ്' -കുനാൽ എഴുതുന്നു.
നേരത്തേതന്നെ രൂക്ഷമായ ഭരണകൂട പരിഹാസങ്ങൾകൊണ്ട് പ്രശസ്തനാണ് കുനാൽ കംറ. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനത്തെ പരിഹസിച്ച് നടത്തിയ ട്വിറ്റര്‍ പരാമർശത്തിെൻറ പേരിൽ കോടതിയലക്ഷ്യ നടപടിയും കുനാൽ നേരിടുന്നുണ്ട്. സദസ്സിൽ ആസ്വദിക്കുന്നവരെ മാത്രം ഉദ്ദേശിച്ചുള്ള തമാശയേ താൻ പറഞ്ഞുള്ളൂവെന്നും അതിെൻറ പേരിൽ കോടതിയോട് മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു സംഭവത്തിൽ കുനാലിന്‍റെ നിലപാട്. പ്രശസ്ത സ്റ്റാൻഡ്അപ് കൊമേഡിയനാണ് കുനാൽ കംറ.
If you don't stand in solidarity with farmers & their demands stop calling yourself an Indian, you're just a BJP supporter.
— Kunal Kamra (@kunalkamra88) February 3, 2021
'പല വിഷയങ്ങളിലും കോടതികളുടെ തീരുമാനങ്ങളിൽ വിയോജിപ്പുണ്ട്. പക്ഷേ, തീരുമാനം എന്തായാലും അവയെ പുഞ്ചിരിയോടെ താൻ സ്വീകരിക്കും' എന്നായിരുന്നു കോടതിയലക്ഷ്യ നടപടിയിൽ മാപ്പ് പറയാനുള്ള ആവശ്യത്തിൽ കുനാലിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.