കുവൈത്ത് തീപിടിത്തം: എല്ലാ സഹായവും ഉറപ്പുവരുത്തും -കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടുത്തം അതീവ ദുഖ:കരമാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ-ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ. അപകടത്തിൽപെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നിരവധി മലയാളികൾ ഉണ്ടെന്നത് നടുക്കം വർധിപ്പിക്കുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചിട്ടു​ണ്ടെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Kuwait Fire: All assistance will be ensured - Union Minister George Kurien

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.