ഹൈദരാബാദ്: തടവുകാരുടെ എണ്ണം കുറവായതിനാൽ തെലങ്കാനയിൽ അഞ്ച് സബ് ജയിലുകൾ പൂട്ടുന്നു. ജയിൽ വകുപ്പിെൻറ നേതൃത്വത്തിലുള്ള നവീകരണ-പുനരധിവാസ നടപടികളുടെ ഫലമായാണ് ഇൗ തീരുമാനമെടുക്കാനായതെന്ന് ജയിൽ ഡയറക്ടർ ജനറൽ വി.കെ. സിങ് പറഞ്ഞു. തെലങ്കാനയിൽ മൊത്തം 35 സബ് ജയിലുകളാണുള്ളത്. ഇൗവർഷം അവസാനത്തോടെ മൂന്ന് സബ് ജയിലുകൾ കൂടി പൂട്ടാൻ ആലോചനയുണ്ട്. നിസാമാബാദ് ജില്ലയിലെ അർമൂർ, ബോധൻ ജയിലുകൾ, വാറങ്കലിലെ നരസാംപേട്ട്, പാർകൽ ജയിലുകൾ, ഖമ്മത്തെ മറ്റൊരു ജയിൽ എന്നിവയാണ് പൂട്ടുന്നത്. അർമൂർ ജയിലിൽ 10 പേരെ പാർപ്പിക്കാമെങ്കിലും നിലവിൽ ഇവിടെ രണ്ടുപേർ മാത്രമാണുള്ളത്. ബോധനിൽ 17 പേരെ തടവിലിടാം. എന്നാൽ, ഇവിടെയുള്ളത് രണ്ടുപേരാണ്. 30 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള നരസാംപേട്ടിൽ ഏഴുപേരും പാർകലിൽ രണ്ടുപേരുമാണുള്ളത്.
സംസ്ഥാനത്തെ മൊത്തം തടവുകാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2014ൽ തടവുകാരുടെ എണ്ണം 6012 ആയിരുന്നു. ഇപ്പോഴത് 5348 ആയി. പുനരധിവസിക്കപ്പെട്ട തടവുകാരുടെയും സാമൂഹികപ്രവർത്തകരുടെയും ജനങ്ങളുടെയും സഹായത്തോടെ കുറ്റകൃത്യനിരക്ക് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പകുതിയായി കുറക്കാൻ ശ്രമിക്കുകയാണ് സർക്കാർ. എല്ലാ മുൻ തടവുകാർക്കും ഒറ്റക്ക് കഴിയുന്ന സ്ത്രീകൾക്കും അനാഥർക്കും ജോലി നൽകാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.