ന്യൂഡൽഹി: തലയോട്ടിയില്ലാതെ വളരുന്ന 24 ആഴ്ച പ്രായമായ ഗർഭസ്ഥശിശുവിനെ നശിപ്പിക്കാൻ അനുമതി തേടി യുവതി സുപ്രീംകോടതിയിൽ. പരിശോധനക്ക് കോടതി മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. 20കാരിയെ പരിശോധിച്ച് ഗർഭാവസ്ഥ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസുമാരായ എസ്.എ. ബോബ്ദേ, എൽ. നാഗേശ്വരറാവു എന്നിവരടങ്ങിയ െബഞ്ച് നിർദേശിച്ചു.
പുണെയിലെ ബി.ജെ മെഡിക്കൽ േകാളജ് ആശുപത്രിയിലാണ് ബോർഡ് രൂപവത്കരിക്കുക. 20 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഗർഭസ്ഥശിശുവിന് തലയോട്ടി രൂപം കൊണ്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രസവശേഷം കുഞ്ഞിന് ജീവൻ നിലനിർത്താൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.