ലഖിംപുർഖേരി അക്രമം: ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി യു.പി. സർക്കാറിന്റെ അഭിപ്രായം തേടി

ന്യൂഡൽഹി: എട്ടുപേരുടെ മരണത്തിനിടയാക്കിയ ലഖിംപുർ ഖേരി അക്രമത്തിലെ പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഉത്തർ പ്രദേശ് സർക്കാറിന്റെ അഭിപ്രായം തേടി. അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് കഴിഞ്ഞ ജൂലൈ 26ന് ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഇന്ദിര ബാനർജിയും എം.എം. സുന്ദരേഷുമടങ്ങുന്ന ബെഞ്ച് കേസ് ഈ മാസം 26 ന് പരിഗണിക്കാനായി മാറ്റി.

കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ലഖിംപുരിൽ എട്ടു പേർ കൊല്ലപ്പെട്ടത്. പ്രദേശം സന്ദർശിച്ച യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരെ പ്രതിഷേധിച്ച കർഷകർക്കുനേരെ ആശിഷ് മിശ്ര ആഡംബര കാർ ഓടിച്ചുകയറ്റിയെന്നാണ് കേസ്. രാജ്യത്തെ പിടിച്ചുകുലുക്കിയ കർഷകസമരത്തിനിടെ നടന്ന സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഒരുപത്രപ്രവർത്തകനും കൊല്ലപ്പെട്ടു.

മുമ്പ് അലഹബാദ് ഹൈകോടതി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കിയിരുന്നു. ഇരകളെ കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, ഹൈകോടതിയോട് വീണ്ടും കേസ് പരിഗണിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് കേസ് വീണ്ടും പരിഗണിച്ച ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്.

Tags:    
News Summary - Lakhimpur Kheri Case: SC Issues Notice to UP Govt on Ashish Mishra Bail Plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.