ലഖിംപുർഖേരി (യു.പി): ഒക്ടോബർ മൂന്നിന് ലഖിംപുർഖേരിയിൽ കർഷക പ്രക്ഷോഭകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ അക്രമ സംഭവങ്ങൾക്കിടെ ബി.ജെ.പി പ്രവർത്തകനും കാർ ഡ്രൈവറും കൊല്ലപ്പെട്ട കേസിൽ രണ്ട് പേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഖൈറാത്തിയ ഗ്രാമവാസി കവാൽജീത്, ബാബുവര ഗ്രാമത്തിൽ നിന്നുള്ള കമൽജീത്ത് സിങ് എന്നിവരെയാണ് ശനിയാഴ്ച എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ലഖിംപുർ ഖേരിയിൽ കർഷകരുടെ പ്രതിഷേധ റാലിയിലേക്ക് കാർ ഇടിച്ചു കയറ്റി നാലു പേരെ കൊല്ലുകയായിരുന്നു. ബി.ജെ.പിയിൽ നിന്നുള്ള കേന്ദ്ര മന്ത്രിയും മകനുമെതിരെ ഈ സംഭവത്തിൽ ശക്തമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. കർഷരെ കാറിടിച്ച് കൊന്നതിനെ തുടർന്നുണ്ടായ അക്രമങ്ങളിലാണ് ബി.ജെ.പി പ്രവർത്തകനും കാർ ഡ്രൈവറും കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.