ബോസ്റ്റൺ: നാലു കർഷകർ കൊല്ലപ്പെട്ട ലഖിംപുർ സംഭവം സംശയലേശമില്ലാതെ അപലപനീയമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ അതു മാത്രമല്ല, രാജ്യത്തിെൻറ പല ഭാഗങ്ങളിലായി പലപ്പോഴും ഇതേ വിധത്തിൽ നിർഭാഗ്യകരമായ സംഭവം നടക്കുേമ്പാൾ അതും തത്തുല്യമായ നിലയിൽ ഉയർത്തിക്കൊണ്ടു വരണം. അതല്ലാതെ മറ്റുള്ളവർക്ക് ഇണങ്ങുേമ്പാൾ മാത്രമല്ല വേണ്ടത്. യു.പി യിൽ ബി.ജെ.പിയാണ് ഭരിക്കുന്നത് എന്നതാകരുത് കാരണം: ധനമന്ത്രി പറഞ്ഞു. ഹാർവഡ് കെന്നഡി സ്കൂളിൽ നടന്ന ചർച്ച പരിപാടിയിൽ ലഖിംപുർ സംഭവത്തെക്കുറിച്ച് ചോദ്യമുയർന്നപ്പോഴാണ് മന്ത്രി അമർഷം നിറഞ്ഞ മറുപടി നൽകിയത്.
ലഖിംപുർ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിർന്ന മന്ത്രിമാരും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ചോദ്യം ഉന്നയിക്കപ്പെടുേമ്പാഴൊക്കെ പ്രതിരോധിക്കുന്ന വിധത്തിൽ മാത്രം മറുപടി പറയുന്നത് എന്തുകൊണ്ടാണെന്നും ചോദ്യകർത്താവ് സംശയം പ്രകടിപ്പിച്ചു. ഇല്ല. ഒരിക്കലുമില്ല. തെൻറ പാർട്ടിയോ പ്രധാനമന്ത്രിയോ പ്രതിരോധത്തിലല്ല - മന്ത്രി പറഞ്ഞു.
ലഖിംപുർ സംഭവത്തിൽ മന്ത്രിസഭയിലെ തെൻറ സഹപ്രവർത്തകൻ പ്രശ്നത്തിലാണ്. എന്നാൽ ആരാണോ അതിൽ ഉൾപ്പെട്ടത്, അവരാണ് തെറ്റു ചെയ്തത്; മറ്റാരുമല്ല. ശരിയായ നീതി കിട്ടാൻ പൂർണതോതിൽ അന്വേഷണം നടക്കണം. പാർട്ടിയേയും പ്രധാനമന്ത്രിയേയും പ്രതിരോധിക്കുകയല്ല ചെയ്യുന്നത്. പ്രതിരോധിക്കുന്നത് ഇന്ത്യയെയാണ്. ഇന്ത്യക്കു വേണ്ടിയാണ് താൻ സംസാരിക്കുന്നത്. പാവപ്പെട്ടവർക്കും നീതിക്കും വേണ്ടിയാണ് സംസാരിക്കുന്നത്. അതിന് പരിഹസിച്ചു കൂടാ. പരിഹസിക്കുന്നുവെന്നു വന്നാൽ 'സോറി, വസ്തുതകൾ നമുക്കു സംസാരിക്കാ'മെന്ന് എഴുന്നേറ്റു നിന്ന് പറയേണ്ടി വരും. താങ്കളോടുള്ള ഉത്തരം അതാണ്- നിർമല സീതാരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.