ന്യൂഡൽഹി: ലഖിംപുരിൽ നാലു കർഷകരെ വാഹനമിടിച്ചു കൊന്ന കേസിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കൽ തുടരും.
കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ, സർക്കാർ സമീപനത്തെ കടുത്ത ഭാഷയിൽ സുപ്രീംകോടതി വിമർശിച്ചതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും പ്രതിയുമായ ആശിഷ് മിശ്രയെ അറസ്റ്റു ചെയ്യാൻതന്നെ യു.പി പൊലീസ് തയാറായത്.രണ്ട് അഭിഭാഷകർ നൽകിയ കത്ത് ഹരജിയായി ഫയലിൽ സ്വീകരിച്ചാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിെല മൂന്നംഗ ബെഞ്ച് വിഷയത്തിൽ ഇടപെട്ടത്.
കൃത്യമായ അന്വേഷണം നടക്കാത്തതിനെയും മന്ത്രിയുടെ മകനോട് പ്രത്യേക മമത കാട്ടുന്നതിനെയും കോടതി ശക്തമായി വിമർശിച്ചിരുന്നു.
മകെൻറ അറസ്റ്റിന് പൊലീസ് നിർബന്ധിതമായെങ്കിലും, മകനെ കൊലക്കേസിൽനിന്ന് രക്ഷിക്കാൻ ശ്രമിെച്ചന്ന ആരോപണം നേരിടുന്ന മന്ത്രി അജയ് മിശ്രയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും തയാറായിട്ടില്ല. മന്ത്രിയെ പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽ ട്രെയിൻ തടഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: കോവിഡ് മൂലം പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മാർക്ക് നിശ്ചയിക്കുന്നതിന് നിർദേശിച്ച മാനദണ്ഡം സി.ബി.എസ്.ഇ ഫലപ്രദമായി നടപ്പാക്കാത്തതിനാൽ പല കുട്ടികൾക്കും ശരിയായ മാർക്ക് കിട്ടിയില്ലെന്ന പരാതി ജസ്റ്റിസ് എ.എം ഖാൻവിൽകറുടെ നേതൃത്വത്തിെല സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ച പരിഗണിക്കും. 10,11,12 ക്ലാസുകളിലെ മാർക്ക് 30:30:40 എന്ന ക്രമത്തിൽ വേണമെന്ന വ്യവസ്ഥയാണ് സി.ബി.എസ്.ഇ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.