കൊച്ചി: ലക്ഷദ്വീപിലെ പൊതുസ്ഥലങ്ങളിൽ മത്സ്യവിൽപന നിരോധിച്ച് ഭരണകൂടം. മത്സ്യമാർക്കറ്റുകൾക്ക് പകരം റോഡുകൾക്കരികിലും ജങ്ഷനുകളിലും മത്സ്യം വിൽക്കുന്നത് പരിസരം വൃത്തിഹീനമാകുന്നതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡയറക്ടർ സന്തോഷ്‌കുമാർ റെഡ്ഡി വ്യക്തമാക്കി.
പൊലീസ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, എൽ.പി.സി.സി പ്രതിനിധികളുടെ സംഘം ഇതുസംബന്ധിച്ച് പരിശോധന നടത്തും. നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഫിഷറീസ് യൂനിറ്റുകൾക്ക് നിർദേശം നൽകി. 2002ൽ ലക്ഷദ്വീപിൽ പൊതുസ്ഥലങ്ങളിൽ മത്സ്യം വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയിരുന്നെങ്കിലും പഴയ സ്ഥിതി തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവിറക്കിയതെന്ന് അധികൃതർ പറയുന്നു. പുതുക്കിയ ഉത്തരവ് നിലവിൽ വരുന്നതോടെ പൊതുസ്ഥലങ്ങളിലെ മത്സ്യവിപണനം കർശനമായി നിയന്ത്രിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.