ലക്ഷദ്വീപ്​: ഭൂവുടമകൾക്ക്​ കാരണം കാണിക്കാൻ ഏഴ് ദിവസംകൂടി നീട്ടി

കൊ​ച്ചി: സു​ഹേ​ലി ദ്വീ​പി​ൽ നി​ർ​മാ​ണ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭൂ​വു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ഒ​രാ​ഴ്ച​കൂ​ടി അ​നു​വ​ദി​ച്ച് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം. 19 ഭൂ​വു​ട​മ​ക​ൾ​ക്കാ​ണ് സു​ഹേ​ലി ദ്വീ​പി​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഹൈ​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വ്യ​ക്ത​മാ​ക്കി. നി​ർ​മാ​ണ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ ദ്വീ​പു​ക​ളി​ലാ​യി നൂ​റി​ല​ധി​കം ഭൂ​വു​ട​മ​ക​ൾ​ക്ക് അ​ധി​കൃ​ത​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഭൂ​മി​യി​ൽ ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ജ​നം. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​മ്പോ​ഴും ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ പി​ന്നോ​ട്ടു​പോ​യി​ട്ടി​ല്ല. 

Tags:    
News Summary - lakshadweep update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.