ന്യൂഡൽഹി: ആർ.ജെ.ഡി അധ്യക്ഷനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ അർധരാത്രി ഡിസ്ചാർജ് ചെയ്ത് ഡൽഹി എയിംസ്. ആരോഗ്യനില മോശമായതിനെ തുടർന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന 73കാരനായ ലാലുവിനെ ചൊവ്വാഴ്ച രാത്രിയാണ് ഡൽഹി എയിംസിലെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ഹൃദയത്തിലും കിഡ്നിയിലും പ്രശ്നങ്ങൾ കണ്ടതിനെ തുടർന്നായിരുന്നു ഡൽഹിയിലേക്ക് മാറ്റിയത്. എന്നാൽ, ആരോഗ്യനിലയിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കി പുലർച്ചെ 3.30ഓടെ എയിംസ് അധികൃതർ ഡിസ്ചാർജ് ചെയ്തു. പിന്നീടാണ് ടെസ്റ്റുകൾ അടക്കം നടത്താൻ എയിംസ് നിർദേശിച്ചതെന്ന് മകൻ തേജസ്വി യാദവ് ആരോപിച്ചു. ബുധനാഴ്ച ഉച്ച 12.30ഓടെ അദ്ദേഹത്തെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചു.
മോശം അവസ്ഥയെ തുടർന്നാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. രാഷ്ട്രീയസമ്മർദം കാരണം ആശുപത്രി അധികൃതർ അർധ രാത്രി ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് ആർ.ജെ.ഡി നേതാവ് ബായ് വിരേന്ദ്ര കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.