പാറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് ജയിൽ മോചനത് തിന് സാധ്യത. കോവിഡ് വൈറസ് ബാധ വ്യാപിക്കുന്നതും ശിക്ഷാ കാലാവധി ഏഴു വർഷം പൂർത്തിയായവർക്ക് പരോൾ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവുമാണ് ലാലുവിന്‍റെ മോചനത്തിന് അനുകൂലമാകുന്ന ഘടകങ്ങൾ.
നിരവധി രോഗങ്ങൾ അലട്ടുന്ന ലാലു പ്രസാദിന് കോവിഡ് വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യവും മുതിർന്ന രാഷ്ട്രീയ നേതാവിന്‍റെ മോചനത്തിന് ബിഹാർ സർക്കാർ പരിഗണിച്ചേക്കും.
ലാലുവിന്‍റെ വിഷയത്തിൽ സംസ്ഥാന സർക്കാർ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം തേടിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ സെൻട്രൽ ജയിലിൽ നിന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ച ലാലു അവിടെ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.