ലഖ്നോ: ബി.ജെ.പി സർക്കാറിന് മുന്നിൽ കീഴടങ്ങുന്നതിലും നല്ലത് മരണമാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. സാമുഹ്യ നീതിക്കും തുല്യതക്കും വേണ്ടി ബലിയാടാകേണ്ടി വന്നതിൽ സന്തോഷമുണ്ടെന്നും ലാലു പറഞ്ഞു. കാലീത്തിറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ട്വിറ്ററിലുടെയായിരുന്നു ലാലുവിെൻറ പ്രതികരണം.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് പ്രത്യേക സി.ബി.െഎ കോടതി ലാലുവിന് മൂന്നരവർഷം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.
ലാലുവിനെതിരെ മോദി സർക്കാറും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഗൂഢാലോചന നടത്തിയതാണെന്ന് മകൻ തേജസ്വി യാദവ് വാർത്ത സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ബി.ജെ.പിക്ക് വഴങ്ങാൻ ലാലു തയാറായിരുന്നുവെങ്കിൽ അദ്ദേഹം സത്യസന്ധനായ വ്യക്തിയായി മാറുമായിരുന്നെന്നും തേജസ്വി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.