കൊച്ചി: ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ (എൽ.ഡി.എ.ആർ) പ്രാബല്യത്തിലാകുന്നതിനുമുേമ്പ ദ്വീപുവാസികളുടെ ഭൂമിയേറ്റെടുക്കൽ നടപടിയുമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ. വികസന പദ്ധതികൾക്കായി ദ്വീപുവാസികളെ കുടിയൊഴിപ്പിച്ച് അവരുടെ ഭൂമി ഏറ്റെടുക്കാനാണ് നീക്കം. ഇതിെൻറ ഭാഗമായി ആയുഷ് ആശുപത്രി, നഴ്സിങ് ഹോം നിർമാണത്തിനുള്ള സ്ഥലമെന്ന നിലയിൽ അഡ്മിനിസ്ട്രേറ്റർ ബുധനാഴ്ച കവരത്തി തെക്ക് സന്ദർശിച്ചു. കവരത്തിയിൽ ഇരുപതോളം പേരുടെ ഭൂമി അവരെ അറിയിക്കാതെ കൈയേറി കൊടിനാട്ടിക്കഴിഞ്ഞു. പി.ഡബ്ല്യു.ഡി സ്റ്റോർ, ചിൽഡ്രൻസ് പാർക്ക്, ലക്ഷദ്വീപ് വൈദ്യുതി വകുപ്പിന് ഓഫിസ് എന്നിവക്ക് സമീപത്തെ സ്ഥലമാണ് പട്ടേൽ സന്ദർശിച്ചത്.
ഭൂമി ഏറ്റെടുക്കലിെൻറ പ്രാരംഭഘട്ട നടപടികളിേലക്കാണ് കടന്നിരിക്കുന്നത്. ഭൂവുടമകൾ അറിയാതെയാണ് സ്ഥലമേറ്റെടുക്കൽ. പുതിയ അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവിെൻറ നിർമാണപ്രവർത്തനങ്ങളും പട്ടേൽ നേരിട്ടെത്തി വിലയിരുത്തി. കവരത്തിയിൽ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുമ്പോൾ വീടുകൾ പൊളിക്കേണ്ടിവരുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
എൽ.ഡി.എ.ആർ കരട് മാത്രമാണ് പുറത്തിറങ്ങിയത്. ഇത് നിയമമായി പ്രാബല്യത്തിൽ വരുന്നതിനുമുമ്പാണ് ഭൂമിയേറ്റെടുക്കൽ നടപടി. എന്നാൽ, തങ്ങളെ കുടിയിറക്കുന്ന പദ്ധതി ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ദ്വീപുവാസികൾ പറയുന്നു. കടലിനോട് ചേർന്നുള്ള ഭൂമി ആശുപത്രി നിർമാണത്തിന് അനുയോജ്യമല്ല. ഉയർന്ന തിരമാലകൾ അടിക്കുന്ന സ്ഥലമായതിനാൽ ഉപ്പിെൻറ സാന്നിധ്യം ഉണ്ടാകുമെന്നും ഇത് ആശുപത്രി ഉപകരണങ്ങൾ നശിക്കാൻ ഇടയാക്കുമെന്നും ദ്വീപുവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.