റെയിൽവേ ജോലിക്ക് ഭൂമി കൈക്കൂലി: ലാലുവിന്റെ വിശ്വസ്തൻ അറസ്റ്റിൽ

ന്യൂഡൽഹി: റെയിൽവേയിൽ ജോലിക്ക് പകരം ഉദ്യോഗാർഥികളിൽനിന്ന് കൈക്കൂലിയായി ഭൂമി വാങ്ങിയെന്ന കേസിൽ മുൻ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവിന്റെ വിശ്വസ്തൻ ഭോല യാദവിനെ സി.ബി.ഐ അറസ്റ്റ്ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഭോല യാദവുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. 2005 മുതൽ 2009 വരെ ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയിലായിരുന്നു ഭോല യാദവ്. അഴിമതിക്കേസിൽ ഭോല യാദവിനെ നേരത്തെ സി.ബി.ഐ ചോദ്യംചെയ്തിരുന്നു.

റെയിൽവേയിലെ ഗ്രൂപ് ഡി ജോലിക്ക് പകരം ഉദ്യോഗാർഥികളുടെ പട്നയിലും പരിസരത്തുമുള്ള ഒരുലക്ഷം ചതുരശ്ര അടി സ്ഥലം ലാലുപ്രസാദിന്റെ കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. 

Tags:    
News Summary - land for jobs case; CBI arrests former OSD to Lalu Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.