ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ അമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിതോറാഗഡിൽ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേർ മരിച്ചതായി വാർത്തകളുണ്ട്. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ചാംബയിൽ നിന്ന് മണാലിയേക്ക് പോവുകയായിരുന്ന ബസും ജമ്മുവിലെ കാത്രയിൽ നിന്ന് മണാലിയിലേക്ക് വരികയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.ഒേട്ടറെ വാഹനങ്ങൾ മണ്ണിടിച്ചിലിൽ പെട്ടതായി സൂചനയുണ്ട്. തിരക്കേറിയ എൻ.എച്ച് 154ൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
അപകടത്തിൽപ്പെട്ട ഏഴുപേരെ സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയതായി വാർത്ത എജൻസികൾ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുടർന്ന് മണിട്ടിടിച്ചിലിന് സാധ്യതയുള്ള മാൻഡി-അവുട്ട് ദേശീയപാത 21 താൽകാലികമായി അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.