മുംബൈ: ഒമ്പതു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന ലഷ്കർ ത്വയിബ്ബ തീവ്രവാദി പിടിയിൽ. ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകൾ നടത്തിയ സംയുക്ത ഒാപറേഷനിലാണ് സലിം ഖാനെന്ന ഭീകരനെ പിടികൂടിയത്.
ഉത്തർപ്രദേശിലെ ഫത്തേഹ്പൂർ സ്വദേശിയാണ് പിടിയിലായ സലീം ഖാൻ. 2008ൽ രാംപുരിൽ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ച കേസിൽ രണ്ട് ഭീകരരെ അറസ്റ്റു ചെയ്തിരുന്നു. പാകിസ്താനിലെ മുസാഫർബാദിൽ വെച്ച് ഇവർക്ക് പരിശീലനം നൽകിയെന്ന് പറയപ്പെടുന്നയാളാണ് സലീം ഖാൻ. തുടർന്ന് 2008 ൽ ഇയാൾക്കെതിരെ മഹാരാഷ്ട്ര– ഉത്തർപ്രദേശ് പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഫൈസാബാദിൽ അറസ്റ്റിലായ പാകിസ്താൻ െഎ.എസ് ഏജൻറ് അഫ്താബിെൻറ ഇടനിലക്കാരനായിരുന്നു സലിം ഖാൻ. ഇയാൾ അഫ്താബിന് ഫണ്ട് കൈമാറിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
സലീം ഖാനെ ചോദ്യം ചെയ്യുന്നതിനായി മഹാരാഷ്ട്ര എ.ടി.എസിന് കൈമാറിയതായി അന്വേഷണ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.