ചർച്ചയായി ലോറൻസ് ബിഷ്ണോയും പശുഗുണ്ട മോനു മനേസറിന്‍റേയും വീഡിയോ കാൾ; ദൃശ്യങ്ങൾ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ

ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ജുനൈദ്-നസീർ എന്ന യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസിൽ അറസ്റ്റിലായ മോനു മനേസറും, ലോറൻസ് ബിഷ്ണോയുമായുള്ള വീഡിയോ കാൾ ചർച്ചയാകുന്നു. ലോറൻസ് ബിഷ്ണോയ് സംഘത്തിൽ ചേരാൻ മോനു മനേസറിന് താത്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വീഡിയോ കാൾ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ലോറൻസ് ബിഷ്ണോയ്, അദ്ദേഹത്തിന്‍റെ സഹായി രാജു ബസോഡി, മോനു മനേസർ. ഭോലു ധാന എന്നിവർ വീഡിയോ കാളിൽ സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഇരുവരും തമ്മിലുള്ള വീഡിയോ കാൾ ഏത് ദിവസത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മിൽ സൗഹൃദം സ്ഥാപിച്ചിരുന്നു എന്നതിന് തെളിവാണിതെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബ് സ്വദേശിയായി ലോറൻസ് ബിഷ്ണോയ് ഒമ്പത് വർഷമായി ജയിലിലാണ്. ജയിലിൽനിന്ന് തന്നെയാണ് തന്‍റെ സംഘത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ബിഷ്ണോയ് നേതൃത്വം നൽകുന്നത്. 2014ൽ രാജസ്ഥാൻ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അറസ്റ്റിലായ ലോറൻസ് ബിഷ്ണോയിയെ 2022ൽ ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നാലെ 2022ജൂണിൽ ഇയാളെ പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പശുക്കടത്ത് നടത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 15നായിരുന്നു ജുനൈദ് - നസീർ എന്ന യുവാക്കളെ പശുഗുണ്ട മോനു മനേസറിന്‍റെ സംഘം കൊലപ്പെടുത്തുന്നത്. ഇരുവരെയും തട്ടിക്കൊണ്ടുപോയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തിൽ സെപ്തംബർ 12ന് ഇയാളെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് രാജസ്ഥാൻ പൊലീസിന് കൈമാറുകയുമായിരുന്നു.

Tags:    
News Summary - Lawrence Bishnoi- Monu Manesar video call goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.