വിർച്വൽ ഹിയറിങ്ങിനിടെ ശാരീരിക ബന്ധം; മദ്രാസ് ഹൈകോടതിയിലെ അഭിഭാഷകന് സസ്പെൻഷൻ

ചെന്നൈ: വിർച്വൽ ഹിയറിങ്ങിനിടെ ശാരീരികബന്ധത്തിലേർപ്പെട്ട മദ്രാസ് ഹൈകോടതി അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. അഭിഭാഷകനെതിരെ കേസെടുത്ത് റിപ്പോർട്ട് നൽകാൻ സി.ബി-സി.ഐ.ഡിക്ക് ഹൈകോടതി നിർദേശം നൽകുകയും ചെയ്തു. ഹിയറിങ്ങിനിടെ അഭിഭാഷകൻ ഒരു സ്ത്രീയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർന്നാണ് കോടതി സ്വമേധയാ നടപടിയെടുത്തത്.

ആർ.ഡി. സന്താന കൃഷ്ണൻ എന്ന അഭിഭാഷകനെയാണ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വിർച്വൽ ഹിയറിങ്ങിൽ തന്‍റെ കേസ് വിളിക്കുന്നത് കാത്തിരിക്കുന്നതിനിടെ അഭിഭാഷകൻ കൂടെയുള്ള സ്ത്രീയുമായി അടുത്തിടപഴകുകയായിരുന്നു. ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

തുടർന്നാണ് ഇയാൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാനും സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനും മദ്രാസ് ഹൈകോടതി നിർദേശിച്ചത്. അഭിഭാഷകനെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിലും രംഗത്തെത്തി.

നടപടികൾക്കിടെ ഇത്തരം അശ്ലീലങ്ങൾ അരങ്ങേറുമ്പോൾ നിശ്ശബ്ദം കണ്ടുനിൽക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകന്‍റെ ദൃശ്യങ്ങൾ ഉൾപ്പെട്ട വിഡിയോ പ്രചരിക്കുന്നത് തടയണമെന്നും കോടതി പൊലീസിന് നിർദേശം നൽകി. 

Tags:    
News Summary - Lawyer cosies up with woman at virtual hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.