ഭർത്താവിനെ കുത്തിക്കൊന്ന് കഷ്ണങ്ങളാക്കിയ യുവതിയെയും കാമുകനെയും കോടതി വളപ്പിൽ വളഞ്ഞിട്ട് തല്ലി അഭിഭാഷകർ

ഭർത്താവിനെ കുത്തിക്കൊന്ന് കഷ്ണങ്ങളാക്കിയ യുവതിയെയും കാമുകനെയും കോടതി വളപ്പിൽ വളഞ്ഞിട്ട് തല്ലി അഭിഭാഷകർ

മീറത്ത്: മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊന്ന യുവതിയെയും കാമുകനെയും കോടതി വളപ്പിൽ വളഞ്ഞിട്ട് തല്ലി അഭിഭാഷകർ. ഉത്തർപ്രദേശിലെ മീറത്തിലെ കോടതിയിലാണ് സംഭവം. മുസ്കാൻ രസ്തോഗി (27), സാഹിൽ ശുക്ല (25) എന്നിവരാണ് കേസിൽ പ്രതികൾ.

ഭർത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം ഡ്രമ്മിൽ സിമന്‍റ് നിറച്ച് മൂടുകയായിരുന്നു. നിഷ്ഠൂര കൊലപാതകത്തിന് ശേഷം ഇരുവരും ഷിംലയിലേക്ക് വിനോദയാത്ര പോയി മാർച്ച് 17നാണ് തിരിച്ചെത്തിയത്.

ബ്രഹ്മപുരിയിലെ ഇന്ദ്ര നഗർ ഫേസ്-2 സ്വദേശി 29കാരനായ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. മാർച്ച് നാലു മുതൽ യുവാവിനെക്കുറിച്ച് വിവരമില്ലായിരുന്നു. സൗരഭിനെ കൊലപ്പെടുത്തിയതായി സംശയമുന്നയിച്ച് സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ ചുരുളഴിഞ്ഞത്.

ചൊവ്വാഴ്ച മുസ്കാനും സാഹിലും പിടിയിലായി. മൃതദേഹം ഡ്രമ്മിലാക്കി സിമന്‍റിട്ടതെല്ലാം പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കാൻ നിരവധി പൊലീസുകാരുടെ അകമ്പടിയിൽ കൊണ്ടുവരുമ്പോഴാണ് ഒരുകൂട്ടം അഭിഭാഷകർ വളഞ്ഞത്. സാഹിൽ ശുക്ലയെ പൊലീസ് വലയം ഭേദിച്ച് ചില അഭിഭാഷകർ മർദിച്ചു.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.

Tags:    
News Summary - Lawyers beat up woman and boyfriend who stabbed husband to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.