ന്യൂഡൽഹി: കോൺഗ്രസിെൻറ തകർച്ചക്ക് കാരണം രണ്ടാം യു.പി.എ സർക്കാറാണെന്ന് പാർട്ടി എം.പിമാരുടെ യോഗത്തിൽ വിമർശനം. പാർട്ടിയിലെ യുവനേതാക്കളാണ് വിമർശമുന്നയിച്ചതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധി നേതൃസ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
വിമർശനങ്ങളെ തുടർന്ന് മൻമോഹൻ സിങ് മന്ത്രിസഭയിലുണ്ടായിരുന്ന അംഗങ്ങളും യുവനേതാക്കളും തമ്മിൽ വാക്പോരുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധി, കോവിഡ് പ്രതിരോധം, അതിർത്തി തർക്കം തുടങ്ങിയ മേഖലകളിലെ നരേന്ദ്രമോദി സർക്കാറിെൻറ പാളിച്ചകൾ ജനങ്ങൾക്ക് മുന്നിലെത്തിച്ച് നേട്ടമാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നാരോപിച്ച് മുതിർന്ന നേതാക്കളാണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. നരേന്ദ്രമോദി സർക്കാറിനെതിരായ ശക്തമായ വിമർശനവുമായി പാർട്ടി മുന്നോട്ട് പോകണമെന്നും എ.പിമാരുെട യോഗത്തിൽ ആവശ്യമുയർന്നു.
പാർട്ടി ആത്മപരിശോധന നടത്തേണ്ട സമയമായെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞു. ബി.ജെ.പി സർക്കാർ മോശം പ്രവർത്തനമാണ് നടത്തുന്നത്. അവർക്ക് തക്കതായ മറുപടി നൽകണം. എന്നാൽ, പാർട്ടിക്ക് ഇതിന് കഴിയുന്നില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.
Latest VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.