ന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുടെ അനന്തര ഫലമെന്നോ ണം ഡല്‍ഹിയില്‍ മുസ്ലിംകള്ക്കെതിരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുന്നതിനെതിരെ ഡ ല്‍ഹി ന്യൂനപക്ഷ കമീഷന് പൊലീസിന് നോട്ടീസ് അയച്ചു.
ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണ യാണ് ന്യൂനപക്ഷ കമീഷന് ഡല്‍ഹി പൊലീസിന് നോട്ടീസ് അയക്കുന്നത്.
വടക്കു-കിഴക്കന്‍ ഡല്‍ഹിയിലെ ബവാനയില്‍ തബ്ലീഗ് പ്രവര്‍ത്തകനെ ആള്‍ക്കൂട്ട ആക്രമണത്തിനിരയാക്കിയതില് കമീഷന് ഡല്‍ഹി പൊലീസില്‍നിന്ന് വിശദീകരണം തേടി. ഡല്‍ഹിയില്‍ മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ, ഡല്‍ഹിയിലെ കൊറോണവൈറസ് ബുള്ളറ്റിന് പ്രസിദ്ധീകരിക്കുമ്പോള്‍ ‘മര്‍കസ് മസ്ജിദ്’ എന്ന പ്രത്യേക കോളമിട്ടത് ഇസ്ലാമോഫോബിയ മൂലമാണെന്നും അത് നീക്കം ചെയ്യണമെന്നും ന്യൂനപക്ഷ കമീഷന് ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ചിന്താ ശൂന്യമായ ഈ പ്രവൃത്തി ഹിന്ദുത്വ ശക്തികള്‍ക്ക് മുസ്ലിംകളെ ആക്രമിക്കാനുള്ള ആയുധമായി മാറുകയാണെന്നും ഡല്‍ഹി ന്യൂനപക്ഷ കമീഷന് ചെയര്മാന് ഡോ. സഫറുല്‍ ഇസ്ലാം ഖാന് ഡല്‍ഹി ആരോഗ്യ വകുപ്പിന് അയച്ച കത്തില്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.