ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാരുതി സുസുക്കിയുടെ വാഹന എന്‍ജിന്‍ നിര്‍മ്മാണശാലയില്‍ പുലി. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ കമ്പനിയുടെ ഗേറ്റ് നമ്പർ രണ്ടിലൂടെ പുലി പ്ളാൻറിനകത്തേക് കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥൻ കാണുകയായിരുന്നു. അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് എന്‍ജിന്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുകയും ജീവനക്കാരെ മുഴുവന്‍ പ്ലാൻറിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. ഫാക്ടറിയിലെ സി.സി.ടി.വി ക്യാമറകളില്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
350 ഒാളം ജീവനക്കാരാണ് പ്ളാൻറിൽ ഉണ്ടായിരുന്നത്. കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുലിയെ പിടികൂടുന്നതിന് വേണ്ടി രാവിലെ 6.30 ന് ആരംഭിക്കുന്ന ഷിഫ്റ്റ് മാറ്റിവെച്ചു. 2000 ത്തോളം ജീവനക്കാരാണ് രാവിലെയുള്ള ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നത്.
നിരവധി വലിയ യന്ത്രങ്ങളുള്ള പ്ളാൻറായതിനാൽ പുലിയെ തെരഞ്ഞ് കണ്ടുപിടിക്കുന്നത് ദുഷ്കരമാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ നരേന്ദ്രർ കുമാർ പറഞ്ഞു.
മാരുതി സുസുക്കി വാഹനങ്ങള്‍ക്കുവേണ്ടി എന്‍ജിനുകള്‍ നിര്‍മ്മിക്കുന്ന പ്ളാൻറ് 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.