ജമ്മു കശ്മീരിൽ നാലുവയസുകാരിയെ കൊന്ന പുലിയെ പിടികൂടി

ശ്രീനഗർ: ജമ്മു കശ്​മീരിലെ ബുദ്​ഗാം ജില്ലയിൽ നാലുവയസുകാരിയെ കടിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പിടികൂടി. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സംയുക്തമായി നടത്തിയ തെര‍ച്ചിലിലാണ് പുലി പിടിയിലായതെന്ന് ബു​ദ്ഗാം ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.

ഓംപോറ ഹൗസിങ്​ കോളനിലെ വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന​ നാലുവയസുകാരി അദാ ഷകിലിനെ ജൂൺ മൂന്നിന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രദേശത്തെ വനമേഖലയിൽ നിന്ന്​ പുലിയുടെ കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജമ്മു കശ്മീരിൽ 2011 മുതൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 196 പേർ കൊല്ലപ്പെടുകയും 2,325 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരിൽ മാത്രമായി 118 പേർ കൊല്ലപ്പെടുകയും 1,877 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Tags:    
News Summary - Leopard, Jammu and Kashmir, 4 year old girl, Budgam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.