ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. കശ്മീരിലെ കുൽഗാം ജില്ലയിലാണ് സംഭവം. കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒരു ഭീകരൻ ഇതുവരെ കൊല്ലപ്പെട്ടു. ഇയാൾ ഒളിച്ചിരുന്ന കെട്ടിടത്തിലെ തെരച്ചിൽ പുരോഗമിക്കുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ജീവനക്കാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി.
രണ്ട് ഭീകരർ കെട്ടിടത്തിനുള്ളിൽ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സംശയം. സി.ആർ.പി.എഫും സൈന്യവും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ബി.എസ്.എഫ് വാഹനത്തിന് നേെര ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.