ന്യൂഡൽഹി: ജമ്മുകശ്മീരിലെ വി.ഐ.പികളേയും സുരക്ഷസേനയേയും ആക്രമിക്കാൻ ലശ്കറെ ത്വയിബ പദ്ധതിയിടുന്നതായി സൈന്യം. ആക്രമണങ്ങൾ ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റാഫിയബാദ്, സോപ്പാർ മേഖലകളിൽ നടത്തിയ പരിശോധനയിൽ ലശ്കർ ഭീകരനെന്ന് സംശയിക്കുന്നയാളെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു.
ആക്രമങ്ങൾക്ക് പദ്ധതിയിട്ട ലശ്കറെ ഭീകരൻ റിസ്വാൻ ഷാഫിയാണ് പിടിയിലായതെന്ന് സൈന്യം അറിയിച്ചു. റാഫിയബാദ് പൊലീസും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഭീകരനിൽ നിന്ന് സ്ഫോടക വസ്തുകളും ആയുധങ്ങളും കണ്ടെടുത്തുവെന്ന് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.