റെയിൽവേ സ്റ്റേഷനുകൾ തകർക്കുമെന്ന് ഭീഷണി കത്ത്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി കത്ത്. റൂർക്കി സ്റ്റേഷൻ ഓഫീസർക്കാണ് കത്ത് ലഭിച്ചത്. സംസ്ഥാനത്തെ ആറ് റെയിൽവേ സ്റ്റേഷനുകൾ തകർക്കുമെന്നാണ് മുന്നറിയിപ്പ്. ലക്സർ, നജീബാബാദ്, ഡെറാഡൂൺ, റൂർക്കി, ഋഷികേശ്, ഹരിദ്വാർ സ്റ്റേഷനുകളുടെ പേരുകളാണ് കത്തിലുള്ളത്.

ജെയ്ഷേ മുഹമ്മദ് കമാൻഡർ സലീം അൻസാരി എന്ന പേരിലാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് പൊലീസ് മേധാവി അശോക് കുമാർ പറഞ്ഞു. മാനസിക രോഗിയായ ഒരാൾ 20 വർഷമായി ഇത്തരം കത്തുകൾ അയക്കാറുണ്ടെങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീട്ടുവീഴ്ച വരുത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Letter threatening to demolish railway stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.