ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി. ഭുവനേശ്വറിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ നവീൻ നിവാസിലേക്ക് ഭീഷണിക്കത്ത് അയക്കുകയായിരുന്നു.
വധഭീഷണി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. എ.കെ 47 തോക്കുകളും സെമി ഓേട്ടാമാറ്റിക് തോക്കും ഉപയോഗിച്ച് മുഖ്യമന്ത്രിയെ വധിക്കാൻ തയാറായി നിൽക്കുന്നവരുണ്ടെന്നായിരുന്നു സന്ദേശം.
'പ്രഫഷനൽ കുറ്റവാളികളായ കൊലയാളികൾ ഏതു നിമിഷവും നിങ്ങളെ ആക്രമിക്കാൻ തയാറായി നിൽക്കുന്നു. ഈ കൊലയാളികൾ നിങ്ങളെ നിരന്തരം പിന്തുടരുന്നുണ്ടെന്ന് മനസിലാക്കുക. സൂത്രധാരൻ താമസിക്കുന്നത് നാഗ്പൂരിലാണ്. നിങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയത് ഒഡീഷയിൽനിന്നാണ്' -കത്തിൽ പറയുന്നു.
കൂടാതെ ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ, ഒഡീഷ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ നടത്തിയ 17ഓളം കാറുകളുടെ നമ്പറുകളും കത്തിൽ സൂചിപ്പിക്കുന്നു. ഈ വാഹനങ്ങളിലാണ് അക്രമികൾ മുഖ്യമന്ത്രിയെ പിന്തുടരുന്നതെന്നും സൂചിപ്പിക്കുന്നു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് നവീൻ പട്നായിക്കിന് 'ഇസഡ് പ്ലസ്' സുരക്ഷ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.