തിരുവനന്തപുരം: മോേട്ടാർവാഹനവകുപ്പിലെ ഒാൺലൈൻ സേവനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കിെട ലൈസൻസ്, ആർ.സി അപേക്ഷകളിൽ മുൻഗണനാക്രമം അനുസരിച്ച് മാത്രം നടപടികൾക്ക് സാധിക്കുംവിധത്തിൽ സോഫ്റ്റ്വെയർ പരിഷ്കരിക്കുന്നു. ഗതാഗത കമീഷണറുടെ ശിപാർശ പരിഗണിച്ച് നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ (എൻ.െഎ.സി) ഇത് സംബന്ധിച്ച ടെസ്റ്റ് മൊഡ്യൂൾ തയാറാക്കി.
ഒാഫിസുകളിൽ ഇടനിലക്കാരുടെ സാന്നിധ്യവും കൈമടക്കിെൻറ സ്വാധീനവും മൂലം അപേക്ഷകൾ മുൻഗണന പാലിക്കാതെ പരിഗണിക്കുെന്നന്നത് സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. നേരേത്ത അപേക്ഷ നൽകിയാലും 'സ്വാധീന'മില്ലെങ്കിൽ അപേക്ഷ നീങ്ങാത്ത അവസ്ഥയാണ് പലയിടങ്ങളിലും.
ഇൗ സാഹചര്യത്തിൽ മുൻഗണന ഉറപ്പാക്കുംവിധം വാഹൻ, സാരഥി പോർട്ടലുകളിൽ മാറ്റം വരുത്തണമെന്ന് ഗതാഗത കമീഷണറേറ്റ് എൻ.െഎ.സിയോട് ശിപാർശ ചെയ്തിരുന്നു. ഇതോടെയാണ് പരിഷ്കരിച്ച മൊഡ്യൂൾ എൻ.െഎ.സി തയാറാക്കിയത്. പരീക്ഷണാർഥം തയാറാക്കിയ മൊഡ്യൂൾ അടുത്തദിവസംതന്നെ ഗതാഗത കമീഷണറേറ്റിന് കൈമാറുമെന്നാണ് വിവരം. പരിശോധനകൾ പൂർത്തിയായാൽ ഒരാഴ്ചക്കകം പുതിയ സംവിധാനം യാഥാർഥ്യമാകും.
ഇതോടെ നേരിട്ട് അപേക്ഷ നൽകിയാലും ഇടനിലക്കാർ വഴി സമീപിച്ചാലും ഒാൺലൈനിൽ ഒരേ പരിഗണന മാത്രമേ ലഭിക്കൂ. ഒാഫിസുകളിലെ അനാവശ്യ ഇടപെടലുകളും കൈമടക്കും കുറക്കാനാകുമെന്നാണ് ഗതാഗത കമീഷണറേറ്റിെൻറ വിലയിരുത്തൽ. അേപക്ഷ സമർപ്പിക്കൽ ഒാൺലൈനിലായെങ്കിലും ഉദ്യോഗസ്ഥർ ചെയ്യേണ്ടുന്ന ഭാഗത്ത് മുൻഗണന പാലിക്കാതെ ഇഷ്ടമുള്ള അപേക്ഷകൾ പരിഗണിക്കാൻ കഴിയുംവിധമാണ് നിലവിലെ ക്രമീകരണം. ലൈസൻസ്, ആർ.സി സേവനങ്ങൾക്ക് 'സ്റ്റാമ്പ് ഒട്ടിച്ച കവർ വാങ്ങൽ' ഒഴിവാക്കി പകരം ഒാൺലൈനാക്കാനുള്ള ഗതാഗതകമീഷണറേറ്റിെൻറ തീരുമാനം ചവിട്ടിയൊതുക്കാൻ ശ്രമം നടന്നെങ്കിലും ബദൽ ഇടപെടലുകളിലൂടെ മോേട്ടാർവാഹനവകുപ്പ് മുന്നോട്ട് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.