ദ​ക്ഷി​ണ ക​ന്ന​ട​യി​ലെ പ​ട​ക്ക ഫാ​ക്ട​റി​ക​ളു​​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

മം​ഗ​ളൂ​രു: ബെ​ൽ​ത്ത​ങ്ങാ​ടി വേ​നൂ​രി​ൽ പ​ട​ക്കം നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല ഭ​ര​ണ​കൂ​ടം സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ വെ​ടി​മ​രു​ന്ന് ഫാ​ക്ട​റി​ക​ളു​ടെ​യും ലൈ​സ​ൻ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത് എ.​ഡി.​എം ഡോ.​കെ. ആ​ന​ന്ദ് ഉ​ത്ത​ര​വി​റ​ക്കി.

1984ലെ ​സ്ഫോ​ട​ക​വ​സ്തു നി​യ​മ​വും 2008ലെ ​ച​ട്ടം 107 പ്ര​കാ​ര​വു​മാ​ണ് പ​ട​ക്ക​ശാ​ല​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​വ​രു​ന്ന​ത്. സു​ര​ക്ഷ സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി​യും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ബെ​ൽ​ത്ത​ങ്ങാ​ടി സ്ഫോ​ട​ന​മെ​ന്ന് ജി​ല്ല അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി നി​യ​മ​വും ച​ട്ട​വും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മേ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ക​യു​ള്ളൂ.

Tags:    
News Summary - Licenses of firecracker factories canceled in south Kannada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.