മുംബൈ: മൊബൈൽ ഫോണിന് റേഞ്ച് തിരഞ്ഞ് മരത്തിൽ കയറിയതിനിടെ 15 കാരന് ഇടിമിന്നലേറ്റു ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാൽഗഢ് ജില്ലയിലാണ് നാടിനെ നടുക്കിയ ദുരന്തം. ദഹാനുയിലെ മങ്കർപാഡയിൽ നാലു കുട്ടികൾ കാലികളെ മേയ്ക്കാൻ പോയതായിരുന്നു. മൊബൈൽ ഫോൺ കണക്ഷൻ മുറിഞ്ഞതോടെ മരത്തിൽ കയറിയതിനിടെ പെട്ടെന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴ എത്തുകയായിരുന്നു. നാലു പേരും മിന്നലേറ്റുവീണെങ്കിലും രവീന്ദ്ര കോർഡയെന്ന കൗമാരക്കാരൻ തത്ക്ഷണം മരിച്ചു. മറ്റുള്ളവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.