ന്യൂഡൽഹി: അസാധുനോട്ട് മാറ്റാവുന്ന പരിധി 4500ൽ നിന്ന് 2000 രൂപയാക്കി കുറച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. വിവാഹാവശ്യങ്ങൾക്ക് രണ്ടര ലക്ഷം രൂപ വരെ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
കർഷകർക്ക് ഒരാഴ്ചയിൽ 25,000 രൂപവരെ പിൻവലിക്കാം. എന്നാൽ അക്കൗണ്ട് കർഷകരുെട പേരിലായിരിക്കണം. കർഷക വായ്പ, ഇൻഷുറൻസ് അടവിന് 15 ദിവസം കൂടി അനുവദിക്കും. രജിസ്ട്രേഷനുള്ള വ്യാപാരികൾക്ക് 50,000രൂപ വരെ പിൻവലിക്കാം. സർക്കാർ ജീവനക്കാർക്ക് ശമ്പളം 10,000 രൂപവരെ മുൻകൂറായി ലഭിക്കുമെന്നും സർക്കാർ അറിയിച്ചു.
നവംബർ എട്ടിനാണ് നോട്ടുകൾ അസാധുവാക്കിയത്. പെെട്ടന്നുണ്ടായ നോട്ട് നിരോധനം വിവാഹ പാർട്ടികളെയും മറ്റും ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.